പുതുവത്സര സമ്മാനവുമായി ബിഎസ്എന്‍എല്‍

ചെന്നൈ: പുതുവര്‍ഷത്തില്‍ ഉപഭോക്താക്കള്‍ക്കു പുതിയ ഓഫറുമായി ബി.എസ്.എന്‍.എല്‍ എത്തുന്നു. 144 രൂപ റീച്ചര്‍ജ് ചെയ്താല്‍ ഏതു നെറ്റ്‌വര്‍ക്കിലേക്കും ഒരു മാസത്തേക്ക് സൗജന്യമായി വിളിക്കാവുന്ന ഓഫറാണ് ബിഎസ്എന്‍എല്‍ പുതുവര്‍ഷത്തില്‍ അവതരിപ്പിക്കുന്നത്.
ഈ പ്ലാനില്‍ ലോക്കല്‍, എസ് ടി ഡി നെറ്റ് വര്‍ക്കുകളിലേക്ക് സൗജന്യമായി നിര്‍ത്താതെയുള്ള വിളി കമ്പനി ഓഫര്‍ ചെയ്യുന്നു. കൂടാതെ ഈ പ്ലാനില്‍ 300 എം.ബി ഡാറ്റയും ബി.എസ്.എന്‍.എലില്‍ നല്‍കുന്നുണ്ട്.

ബിഎസ്എന്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ അനുപം ശ്രീവാസ്തവ ചെന്നൈയില്‍ അറിയിച്ചതാണ് ഇക്കാര്യം.

അഭിപ്രായങ്ങള്‍

You might also like More from author