കൊയിലാണ്ടിയില്‍ ശ്രീ.ശ്രീ രവിശങ്കര്‍ ക്യാമ്പിന് നേരെ ആക്രമണം നടത്തിയത് ഡിവൈഎഫ്‌ഐ യെന്ന് ആരോപണം’ ‘ധ്യാനത്തിലൂടെ പുതുവര്‍ഷത്തിലേയ്ക്ക് ഉണരുക എന്ന പരിപാടിയ്ക്കിടെയായിരുന്നു ആക്രമണം’

കൊയിലാണ്ടിയില്‍ ശ്രീശ്രീ രവിശങ്കറിന്റെ യൂത്ത് ലീഡര്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാമിന് നേരെ ആക്രമണം നടത്തിയത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെന്ന് ആരോപണം.അക്രമത്തില്‍ പരിക്കേറ്റ് പെണ്‍കുട്ടികളടക്കം നിരവധി പേര്‍ ആശുപത്രിയിലായിട്ടും പോലിസ് കേസെടുക്കാന്‍ മടിച്ചതും വിവാദമായിട്ടുണ്ട്. ഇന്നലെ പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ രേഖാമൂലം പരാതി നല്‍കിയതിനെ തുടര്‍ന്ന് വൈകിട്ട് മാത്രമാണ് കൊയിലാണ്ടി പോലിസ് കേസെടുക്കാന്‍ തയ്യാറായത്.

ക്യാമ്പില്‍ കയറി നടത്തിയ ആക്രമണത്തില്‍ ദളിത് പെണ്‍കുട്ടിയടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ക്യാമ്പില്‍ പങ്കെടുത്തവരുടെ മൊബൈല്‍ഫോണുകള്‍, സ്വര്‍ണ്ണാഭരണങ്ങള്‍ എന്നിവ അക്രമി സംഘം കവര്‍ച്ച ചെയ്തുവെന്ന പരാതിയുണ്ട്. ക്യാമ്പില്‍ ഉപയോഗിച്ച ഉച്ചഭാഷിണി അടക്കമുള്ള ഉപകരണങ്ങള്‍ അടിച്ചുതകര്‍ത്തു.

കൊയിലാണ്ടി മൂടാടി ഗോഖലേ യുപി സ്‌കൂളില്‍ നടന്ന ക്യാമ്പില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തിരുന്നു. പരിക്കേറ്റ ഒമ്പത് പേരെ കൊയിലാണ്ടി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കുണ്ട്. നയന, ശരത്ത്, കൃഷ്ണപ്രസാദ്, സന്തോഷ്, സായൂജ്യ അരുണ്‍ എന്നിവര്‍ക്കാണ് മാരകമായി പരിക്കേറ്റത്. പുതുവര്‍ഷത്തിലേക്ക് ധ്യാനത്തിലൂടെ ഉണരുക എന്ന ചടങ്ങ് നടക്കുന്നതിനിടയിലാണ് അക്രമം.

സ്‌കൂള്‍ ഒളിമ്പിക്സ് വെങ്കലമെഡല്‍ താരവും തേവര സേക്രഡ് ഹാര്‍ട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായ ലേഖ ഉണ്ണി, കേന്ദ്രസര്‍വകലാശാലയില്‍ എംകോമില്‍ ഗോള്‍ഡ് മെഡല്‍ നേടിയ പിഎച്ച്ഡി വിദ്യാര്‍ത്ഥിനി നയന എന്നിവരെയും അക്രമിസംഘം മര്‍ദ്ദിച്ചു. ഗോപാലപുരം സ്വദേശിനി സായൂജ്യ എന്ന ദളിത് പെണ്‍കുട്ടിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.

ക്യാമ്പ് അക്രമിക്കപ്പെട്ടിട്ടും ആറ് പേര്‍ ആശുപത്രിയില്‍ ചികിത്സയിലായിട്ടും പോലീസ് പരാതി കിട്ടിയില്ലെന്ന് പറഞ്ഞ് സംഭവം ഒതുക്കിതീര്‍ക്കാനുള്ള ശ്രമത്തിലാണ്. എംഎല്‍എ അടക്കമുള്ളവര്‍ രംഗത്തെത്തി നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍ക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്.

അഭിപ്രായങ്ങള്‍

You might also like More from author