‘അപ്പോള്‍ സുരേഷ് ഗോപിയെ വേട്ടയാടിയത് ഹിന്ദുവായതിനാലാണോ..’? മുസ്ലീമായതിനാല്‍ തന്നെ വേട്ടയാടുന്നുവെന്ന കമലിനോട് മറുചോദ്യമെറിഞ്ഞ് സോഷ്യല്‍ മീഡിയ ‘നിര്‍മ്മാല്യമെന്താ ഇന്നലെ ഇറങ്ങിയ സിനിമയോ..’?

മലപ്പുറം : തന്നെ സംഘപരിവാര്‍ വേട്ടയാടുന്നത് മുസ്ലിമായതിനാല്‍ എന്ന സംവിധായകന്‍ കമലിന്റെ പ്രതികരണത്തിന് മറു ചോദ്യമെറിഞ്ഞ് സോഷ്യല്‍ മീഡിയ. സുരേഷ് ഗോപിയെ അടിമ ഗോപി എന്ന് വിളിച്ചത് ഹിന്ദുവായതിനാലാണോ എന്നാണ് സോഷ്യല്‍ മൂഡിയയിലെ സംഘപരിവാര്‍ അനുകൂലികളുടെ ചോദ്യം. സുരേഷ് ഗോപിയെ വിമര്‍ശിച്ചതിന് പിന്നില്‍ അത്തരമൊരു ദുഷ്‌ലാക്കുണ്ടോ എന്ന് ഇപ്പോള്‍ ന്യായമായും ആര്‍ക്കും തോന്നാവുന്നതാണെന്നും വിമര്‍ശകര്‍ പറയുന്നു.

എംടിക്കെതിരായ സംഘപരിവാറിന്റെ ഭീഷണിയില്‍ പ്രതിഷേധിച്ച് കോഴിക്കോട് നടന്ന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു തന്നെ വേട്ടായാടുന്നത് മുസ്ലീമായതിനാല്‍ എന്ന പ്രസ്താവന കമല്‍ നടത്തിയത്. നിര്‍മ്മാല്യം ചിത്രീകരിച്ചതിലെ പകയാണ് എംടിക്കെതിരായ സംഘപരിവാറിന്റെ വിമര്‍ശനത്തിന് കാരണമാണെന്നും കമല്‍ പറഞ്ഞിരുന്നു. ആ കാരണത്തിന്റെ പേരില്‍ ഇപ്പോള്‍ ം.ടിയെ വിമര്‍ശിക്കാന്‍ നിര്‍മ്മാല്യം ഇറങ്ങിയത് ഇന്നലെ ആണോ എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നു.

എഴുത്തുകാരനായ എംടി മോദിയെ രാഷ്ട്രീയമായി വിമര്‍ശിക്കുകയും അധിക്ഷേപിക്കുകയും ചെയ്തപ്പോള്‍ രാഷ്ട്രീയ വിമര്‍ശനത്തിന് രാഷ്ട്രീയ നേതാക്കള്‍ മറുപടി നല്‍കുകയാണ് ചെയ്തത്. എഴുത്തുകാര്‍ രാഷ്ട്രീയം പറഞ്ഞാല്‍ അവരുടെ രാഷ്ട്രീയ നിലപാടുകള്‍ വിമര്‍ശിക്കരുത് എന്ന ഫാസിസ്റ്റ് ചിന്താഗതിയാണ് കേരളത്തില കമ്മ്യൂണിസ്റ്റുകളുടേതെന്നും സോഷ്യല്‍ മീഡിയയിലെ വിമര്‍ശകര്‍ പറയുന്നു. 

അഭിപ്രായങ്ങള്‍

You might also like More from author