ചികിത്സാകാലത്തും സുഷമാജി തിരക്കിലാണ്, വെറുതെ ഇരിക്കുന്നതാണ് തനിക്ക് അസുഖമെന്ന ട്വീറ്റ് വൈറലായി

ഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ഭരണ കാര്യത്തില്‍ നല്ല തിരക്കിലും.
തുര്‍ക്കിയിലെ ഇസ്താംബൂളിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ ബന്ധുക്കള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നതിന്റെ തിരക്കിലായിരുന്നു ഇന്നും സുഷമാ സ്വരാജ്. കുടുംബാംഗങ്ങള്‍ക്ക് ഇസ്താംബൂളിലേയ്ക്കു പോകുന്നതിനുള്ള വിസ ഏര്‍പ്പെടുത്തി നല്‍കുന്നതിനും മറ്റുമായി തുര്‍ക്കിയിലെ ഇന്ത്യന്‍ സ്ഥാനപതിയുമായി അവര്‍ ആശുപത്രിയില്‍ വെച്ച് ആശയവിനിമയവും നടത്തിയിരുന്നു. വിവരങ്ങള്‍ ട്വിറ്ററിലും അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്.

ഇതിനിടെ ട്വിറ്ററിലൂടെ സുഖവിവരം അന്വേഷിച്ച വ്യക്തിയോട് സുഷമ സ്വരാജ് നല്‍കിയ മറുപടിയും വൈറലായി. വെറുതെ ഇരിക്കലാണ് അസുഖം എന്നായിരുന്നു മന്ത്രിയുടെ മറുപടി ട്വീറ്റ്-


കഴിഞ്ഞ മാസമാണ് സുഷമാ ശസ്ത്രക്രിയയ്ക്ക് വിധേയായത്. എന്നാല്‍ ശസ്ത്രക്രിയയ്ക്കു മുന്‍പും ശേഷവും വിദേശകാര്യ മന്ത്രി എന്ന നിലയില്‍ ആവശ്യമുള്ളവര്‍ക്ക് സഹായങ്ങള്‍ നല്‍കുന്നതില്‍ അവര്‍ വ്യാപൃതയായിരുന്നു. ട്വിറ്ററിലൂടെയും അല്ലാതെയും തനിക്കു ലഭിക്കുന്ന പരാതികളില്‍, സ്വദേശത്തും വിദേശത്തുമുള്ള ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സുഷമാ സ്വരാജ് കാട്ടുന്ന ശുഷ്‌കാന്തി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

അഭിപ്രായങ്ങള്‍

You might also like More from author