ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ ലോഡ് ചെയ്ത ആപ് ആയി ‘ഭീം ആപ് -ഡൗണ്‍ ലോഡ് ചെയ്യുന്നതെങ്ങനെ

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ ലോഡ് ചെയ്ത ആപ്പ് ആയി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പുറത്ത് വിട്ട ഭീം ആപ് ഇടം പിടിച്ചു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ ലോഡ് ചെയ്ത ആപ് ആയി ഇന്ത്യന്‍ ഭരണ ഘടനാ ശില്‍പി അബേദ്കറിന്റെ പേരിലുള്ള ആപ്.
ഡിജിറ്റല്‍ പേയ്മന്റിനുള്ള ഏറ്റവും ലളിതമായ ഈ ആപ് വെള്ളിയാഴ്ചയാണ് നരേന്ദ്രമോദി പ്രകാശനം ചെയ്തത്.
ബാങ്കില്‍ രജിസ്ട്രര്‍ ചെയ്ത നമ്പറിലുള്ള ഫോണില്‍ ലളിതമായി ഉപയോഗിക്കുന്ന ഫോണ്‍ ലോകത്ത് തന്ന അത്ഭുതമെന്നാണ് മോദി വിശേഷിപ്പിച്ചത്. ഗൂഗിള്‍ പ്ലേയില്‍ ഇതിനകം ഒരു ലക്ഷത്തിലധികം റിവ്യു ഇതിനകം വന്ന് കഴിഞ്ഞു. ഇതില്‍ രണ്ടിലൊന്നും ഫൈവ് സറ്റാര്‍ രേഖപ്പെടുത്തിയ റിവ്യുകള്‍ ആണ്.

ഭീം ആപ് മറ്റ് വാലറ്റുകളെ അപേക്ഷിച്ച് ഉപയോഗിക്കാന്‍ ഏറെ എളുപ്പമാണ്്. ഭീം ആപ്പിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന സ്ഥാപനത്തിലെത്തുന്ന ഉപഭോക്താവും ഭീം ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും ആധാര്‍ കാര്‍ഡ് നമ്പര്‍ അതില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം. ഏത് ബാങ്കിലൂടെയാണോ പണം കൈമാറുന്നത് ആ ബാങ്കിന്റെ വിവരവും ആപ്പില്‍ ചേര്‍ക്കണം. ഭീം ആപ്പ് ഉപയോഗിച്ചുള്ള പണമിടപാടില്‍ വണ്‍ ടൈം പാസ്വേര്‍ഡിനും എടിഎം പിന്‍നമ്പറിനും പകരം ഫിംഗര്‍ പ്രിന്റാണ് പാസ് വേര്‍ഡായി ഉപയോഗിക്കപ്പെടുക. പണം ഡിജിറ്റലായി കൈമാറുന്നതിനായി ഉപഭോക്താവ് ബയോമെട്രിക് റീഡറില്‍ കൈവിരല്‍ അമര്‍ത്തണം. വിരലടയാളവും ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിച്ച് ഭീം ആപ്പ് രണ്ടും ഒരാള്‍ തന്നെ എന്നുറപ്പാക്കും. ആധാര്‍ അധിഷ്ഠിതമായാണ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുന്നത്. തുടര്‍ന്ന് ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്നും പണം വ്യാപാരിയുടെ അക്കൗണ്ടിലേക്ക് മാറ്റും. ഭീം ആപ്പ് വഴി കൈമാറാവുന്ന പണത്തിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഒരു ട്രാന്‍സാക്ഷനില്‍ 10,000 രൂപയും പ്രതിദിനം 20,000 രൂപയുമാണ് ആപ്പിലെ പരിധി.

യുപിഐ തയ്യാറാക്കിയ നാഷനല്‍ പേയ്മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് ഇു ഭീം ആപ്പും തയാറാക്കിയിരിക്കുന്നത്. യുപിഐ ആപ്പ് 21 ബാങ്കുകള്‍ക്കാണ് ഇപ്പോഴുള്ളത്. കൂടുതല്‍ ബാങ്കുകള്‍ ഇതിലേക്കു വരും. യുപിഐ ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വേണം. എന്നാല്‍ ഭീം ആപ്പിന് അതു വേണ്ട. തുടക്കത്തില്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുകളിലാണ് ഇതു പ്രവര്‍ത്തിക്കുക. എന്നാല്‍ അടുത്ത ഘട്ടത്തില്‍ സാധാരണ ഫോണ്‍ മതിയാകും. രണ്ട് എംബി മാത്രം ഫയല്‍ ഭാരം.

ഡൗണ്‍ലോഡ് ചെയ്യുന്നത് എങ്ങനെ-

ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നു ഡൗണ്‍ലോഡ് ചെയ്യുക. അതിന് ശേഷം ആപ് തുറക്കുമ്പോള്‍ ഫോണ്‍ നമ്പര്‍ എസ്എംഎസ് ആയി അയയ്ക്കാന്‍ ആവശ്യപ്പെടും. തുടര്‍ന്നു രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെടും. അടുത്ത പടിയായി നാല് അക്കമുള്ള ഡിജിറ്റല്‍ പാസ് കോഡ് നല്‍കുക. ബാങ്ക് ഏതെന്നു തിരഞ്ഞെടുക്കുക. ഇതോടെ ഭീം ആപ് ഉപയോഗ സജ്ജമാകും. പണം അയക്കാനും ഇടാനും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തു പണമിടപാടു നടത്താനും അവസരമുണ്ടാകും. ഒന്നിലേറെ ബാങ്കുകളില്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ അതില്‍ ഏതിലേക്കും മാറാന്‍ കഴിയും. ഫോണില്‍ മൈ ഇന്‍ഫര്‍മേഷന്‍ തുറന്നാല്‍ ഏതെല്ലാം ബാങ്കുകളിലേക്കാണു മാറാന്‍ കഴിയുക എന്ന വിവരം ലഭിക്കും. ഓരോ ബാങ്കിലെയും അക്കൗണ്ടിലുള്ള ബാലന്‍സ് അറിയാനും സംവിധാനവും ഉണ്ടാകും.

ഭീം ആപ്പ് ഉപയോഗിക്കുന്ന കച്ചവടക്കാര്‍ ഈ ആപ്പ് ആദ്യം തങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം. ഇതോടൊപ്പം ഒരു ബയോമെട്രിക് റീഡര്‍ മെഷീനും വാങ്ങേണ്ടി വരും. നിലവില്‍ രണ്ടായിരം രൂപയാണ് ഒരു ബയോമെട്രിക് മെഷീനിന്റെ വിപണി വില. രണ്ടാഴ്ചയ്ക്ക് ശേഷമേ ആപ്ലിക്കേഷന്‍ പൂര്‍ണമായും പ്രവര്‍ത്തിച്ച് തുടങ്ങൂ. ആപ്പില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ് ഭീം ആപ്പ് പുറത്തിറക്കിക്കൊണ്ട് പ്രധാനമന്ത്രി പറഞ്ഞിരുന്നു. *99 എന്ന നമ്പര്‍ ഡയല്‍ ചെയ്ത് ഏതുതരത്തിലുള്ള മൊബൈലില്‍ നിന്നും അക്കൗണ്ടിലെ പണം കൈമാറ്റം ചെയ്യാനും ബാലന്‍സ് അറിയാനും അക്കൗണ്ട് ഹിസ്റ്ററി പരിശോധിക്കാനുമുള്ള സംവിധാനവും ഭീം ആപ്പിനൊപ്പം പുറത്തിറക്കിയിട്ടുണ്ട്. ഇതിന് ഇന്റര്‍നെറ്റ് കണക്ഷന്‍ ആവശ്യമില്ല.

ഒരു രൂപ മുതല്‍ 20,000 രൂപ വരെ അയയ്ക്കാം; സ്വീകരിക്കാം. ഇത് ഒറ്റത്തവണ പരമാവധി 10,000 രൂപയും ഒരുദിവസം പരമാവധി 20,000 രൂപയുമായിരിക്കും. 24 മണിക്കൂറും ആഴ്ചയില്‍ ഏഴു ദിവസവും വര്‍ഷത്തില്‍ 365 ദിവസവും പ്രവര്‍ത്തിക്കും. യുപിഐ പ്രവര്‍ത്തിക്കുന്നത് െഎഎംപിഎസ് വഴി (ഇമ്മിഡിയറ്റ് പേയ്മെന്റ് സര്‍വീസ്) ആണ്. അതിനാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ പണം കൈമാറിക്കഴിയും.

 

ആധാര്‍ പേയ്മെന്റ് ആപ് കൂടി ഡൗണ്‍ലോഡ് ചെയ്താല്‍ ആധാര്‍ വഴി പണം നല്‍കാം. അപ്പോള്‍ പാസ്‌കോഡിനു പകരം വിരലടയാളം മതി ആധാര്‍ കാര്‍ഡിലെ വിരലടയാളമായിരിക്കും തിരിച്ചറിയാനുള്ള കോഡ്. ഇതുവഴി പണം കൈമാറാന്‍ മൊബൈല്‍ ഫോണും വേണ്ട.. ഒരു കടയില്‍നിന്നു സാധനങ്ങള്‍ വാങ്ങുന്നുവെന്നു കരുതുക. കടയുടമയുടെ മൊബൈലിലെ ആധാര്‍ ആപ്പില്‍ ഇടപാടുകാരനു വിരലമര്‍ത്തി പണം കൈമാറാം. ഇത്ര ലളിതമാകും ഈ ആപ്പിന്റെ പ്രവര്‍ത്തനം.

 

ഭരണഘടനാ ശില്‍പി ഡോ.ഭീം റാവു അംബദ്കറുടെ സ്മരണയ്ക്കാണ് ആപ്പിനു ‘ഭീം’ എന്നു പേരിട്ടത്. തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ‘ഡിജിധന്‍’ മേളയിലാണു പ്രധാനമന്ത്രി ഭീം ആപ് അവതരിപ്പിച്ചത്.

സാധാരണക്കാരെ കൂടുതലായി മൊബൈല്‍ ബാങ്കിംഗിലേക്ക് കൊണ്ടു വരിക ഡിജിറ്റല്‍ ബാങ്കിങ് കൂടുതല്‍ ജനകീയമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കേന്ദ്രസര്‍ക്കാര്‍ ഭീം ആപ്പ് അവതരിപ്പിച്ചത്.

അഭിപ്രായങ്ങള്‍

You might also like More from author