ഇന്ത്യ ഇന്ന് ലോകശക്തരുടെ നിരയില്‍-അഞ്ച് പോയിന്റുകള്‍


പ്രതിരോധ രംഗത്ത് വലിയ കുതിച്ചുചാട്ടമാണ് ഇന്ത്യ ചുരുങ്ങിയ കാലയളവില്‍ നടത്തിയത്. റഷ്യയില്‍ നിന്നും ഇസ്രായേലില്‍ നിന്നും ആധുനിക ആയുധങ്ങള്‍ വാങ്ങിയതും ,തദ്ദേശീയമായി പോര്‍വിമാനങ്ങള്‍ ഉള്‍പ്പടെ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയും ഇന്ത്യയെ പ്രതിരോധരംഗത്ത് ശക്തരാക്കി.

1- മെയ്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായ ആയുധനിര്‍മ്മാണം- പോര്‍വിമാനങ്ങളും യുദ്ധക്കപ്പലുകളും മിസൈലുകളും അത്യാധുനിക ടെക്‌നോളജികള്‍ വരെ ഇന്ത്യയിലെ ഗവേഷകരും സാങ്കേതിക വിദഗ്ധരും വികസിപ്പിച്ചെടുത്തു. കഴിഞ്ഞ ദിവസം വിജയകരമായി പരീക്ഷിച്ച മിസൈലില്‍ ഉപയോഗിച്ച എസ്ഡിഎഫ്ആര്‍ ഇന്ത്യന്‍ പ്രതിരോധ മേഖലയുടെ ഏറ്റവും വലിയ നേട്ടമായി വിലയിരുത്തപ്പെടുന്നു

2-തദ്ദേശീയമായി നിര്‍മിച്ച കരയില്‍ നിന്നും ആകാശത്തേക്ക് വിക്ഷേപിക്കാവുന്ന അതിവേഗ മിസൈല്‍ വിജയകരമായി പരീക്ഷിച്ച് മിസൈല്‍ സാങ്കേതിക വിദ്യയില്‍ ഇന്ത്യയും ലോകശക്തി രാജ്യങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. നോസില്‍ ലെസ് ബൂസ്റ്റര്‍ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന മിസൈല്‍ തെക്കുകിഴക്കന്‍ ഏഷ്യയിലെ വന്‍ശക്തി രാഷ്ട്രമെന്ന ഇന്ത്യയുടെ പദവി അരക്കിട്ടുറപ്പിക്കും

3-ശബ്ദത്തേക്കാള്‍ മൂന്നിരട്ടി മേഗത്തില്‍ സഞ്ചരിക്കുന്ന മിസൈല്‍-രാജ്യത്തിന്റെ അഭിമാന പ്രതിരോധസ്ഥാപനമായ ഡിആര്‍ഡിഒയാണ് ഈ മിസൈല്‍ രൂപകല്‍പന ചെയ്തതും നിര്‍മിച്ചതും. ലോകശക്തി രാജ്യങ്ങള്‍ മാത്രം പരീക്ഷിച്ച് വിജയിപ്പിച്ച ടെക്‌നോളജിയാണ് ഇതില്‍ ഉപയോഗിച്ചത്.ഈ വിഭാഗത്തില്‍ പെടുന്ന മിസൈലുകളില്‍ ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നതെന്ന ബഹുമതിയുടെ ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച മിസൈല്‍ സ്വന്തമാക്കിയിരിക്കുന്നു. ഒഡീഷ തീരത്തെ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നായിരുന്നു ഇതുവരെ പേരിട്ടിട്ടില്ലാത്ത ആ മിസൈലിന്റെ പരീക്ഷണം. മുന്‍ നിശ്ചയിച്ച പാതയിലൂടെ മാക് 3 (ശബ്ദത്തേക്കാള്‍ മൂന്നിരട്ടി വേഗം) വേഗത്തില്‍ സഞ്ചരിക്കാന്‍ മിസൈലിന് കഴിയും.

4-മിസൈലിന്റെ നോസില്‍ ലെസ് ബൂസ്റ്ററും എസ്ഡിഎഫ്ആറും വിജയകരമായി പരീക്ഷിക്കാനായി. അടുത്ത തലമുറ ആയുധമെന്ന വിശേഷണമുള്ള ഇത്തരം മിസൈലുകളില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഇനി നമുക്കാകുമെന്നാണ് പ്രതിരോധ രംഗത്തെ വിദഗ്ധരുടെ വിലയിരുത്തല്‍.-മിസൈല്‍ പരീക്ഷണത്തിന് മുന്നോടിയായി മേഖലയിലെ എല്ലാ റഡാറുകളും ഇലക്ട്രോ ഒപ്ടിക്കല്‍ സിസ്റ്റങ്ങളും തയ്യാറാക്കി വെച്ചിരുന്നു. മിസൈലിന്റെ തീരത്തുനിന്നുള്ള സഞ്ചാരത്തിന്റെ പരമാവധി വിശദാംശങ്ങള്‍ ഇതുവഴി ശേഖരിക്കാനായി. ഇത് വഴി ശേഖരിച്ച വിവരങ്ങള്‍ ഭാവിയിലെ മിസൈല്‍ പരീക്ഷണങ്ങളില്‍ ഉപകാരപ്രദമാകും.മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വലിയ വിജയം കൂടിയാണ് ഈ മിസൈല്‍. മിസൈലില്‍ ഉപയോഗിച്ചിട്ടുള്ള ഭാഗങ്ങളെല്ലാം ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചതാണ്. തദ്ദേശീയമായി നിര്‍മിച്ച മിസൈല്‍ നിയന്ത്രിത സംവിധാനമായ സീക്കറുകള്‍ ഉള്‍പ്പടെയുള്ളവ അടുത്തുതന്നെ പരീക്ഷിക്കും.
5-എസ്-400 ശ്രണിയിലുള്ള മിസൈലുകള്‍ ഉടന്‍ തന്നെ ഇന്ത്യന്‍ പ്രതിരോധ നിരയിലെത്തും റഷ്യയില്‍ നിന്നാണ് ഈ മിസൈല്‍ വാങ്ങുന്നത്. കരാറിനെതിരെ അമേരിക്ക രംഗത്തെത്തിയിരുന്നെങ്കിലും ഇന്ത്യ മുന്നോട്ടു പോകും

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.