”നിങ്ങളെ പോലെ ജാതി മതവാലുകള്‍ ഉപേക്ഷിക്കാന്‍ ഞങ്ങള്‍ക്കും അഭിമാനം തന്നെ..പക്ഷേ കഴിയുമോ?…ബലരാമന്‍മാരോട് ഇവര്‍ ചോദിക്കുന്നു

ധ്യേയാ ചിപ്പു 

‘ജാതി പുലര്‍ത്തണമെന്നു ഉദ്ദേശത്തോടുകൂടി ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്, ജാതി തകര്‍ക്കാന്‍ ആവശ്യമായാല്‍ ജാതി ചോദിക്കണം, പറയണം, ചിന്തിക്കണം’ എന്ന് പറഞ്ഞ സഹോദരന് അയ്യപ്പന്‍ നമ്മുടെ മുമ്പിലുണ്ട്. ഈഴവ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവും നമുക്ക് മുന്നിലുണ്ട്. ഇവരെ രണ്ട് പേരെയും മുന്നില്‍ നിര്‍ത്തി കേരളത്തിലെ വലിയൊരു സമൂഹം ചോദിക്കുന്നുണ്ട് ഞങ്ങള്‍ക്കെന്നാണ് ബലരാമന്‍മാരെയും, രാജേഷുമാരെയും അനുകരിക്കാന്‍ പറ്റുക?.

 

സാമൂഹ്യ നീതി ലഭിക്കാന്‍ ദളിതര്‍ ജാതി പറയേണ്ട സാഹചര്യത്തില്‍ രാജേഷും ബല്‍റാമും ജാതി വാലും മതവും ഉപേക്ഷിക്കുന്നത് വെറും പബ്ലിസിറ്റി സ്റ്റണ്ട് എന്ന രീതിയില്‍ വിലയിരുത്തേണ്ടി വരും. സവര്‍ണ ജാതിയില്‍ പിറന്ന രാജേഷിനും, വി.ടി ബല്‍റാമിനും തങ്ങളുടെ മക്കളെ ജാതിയുടേയും മതത്തിന്റെയും കോളം പൂരിപ്പിക്കാതെ സ്‌ക്കൂളുകളില്‍ ചേര്‍ക്കാം. പക്ഷേ അട്ടപ്പാടിയിലെ ഒരു ആദിവാസി പയ്യനോ, പട്ടിക ജാതി പട്ടിക വര്‍ഗ്ഗത്തില്‍ പെടുന്ന കുടുംബങ്ങള്‍ക്കോ ഇത് സാധ്യമാകുമോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. എംഎല്‍എമാരുടെ മക്കളെ ജാതിയും മതവും ഒഴിവാക്കി സര്‍ക്കാര്‍ സ്‌ക്കുളുകളില്‍ ചേര്‍ക്കുന്നത് വലിയ വായില്‍ ആഘോഷിക്കുന്നതിനൊടൊപ്പം ഈ ചോദ്യം കൂടി മറുപടിയും ചര്‍ച്ചയും അര്‍ഹിക്കുന്നുണ്ട്.
മന്നത്ത് പത്മനാഭന്‍ ജാതി വാല്‍ ഉപേക്ഷിക്കുകയും, ഇഎം ശങ്കരന്‍ നമ്പൂതിരിപ്പാട് ജാതി വാല്‍ ഉപേക്ഷിക്കാതിരിക്കുകയും ചെയ്ത ചരിത്രം കേരളത്തിന് മുന്നിലുണ്ട്.

‘ജാതി പുലര്‍ത്തണമെന്നു ഉദ്ദേശത്തോടുകൂടി ജാതി ചോദിക്കരുത്, പറയരുത്, ചിന്തിക്കരുത്, ജാതി തകര്‍ക്കാന്‍ ആവശ്യമായാല്‍ ജാതി ചോദിക്കണം, പറയണം, ചിന്തിക്കണം’ എന്ന് പറഞ്ഞ സഹോദരന് അയ്യപ്പന്‍ നമ്മുടെ മുമ്പിലുണ്ട്. ഈഴവ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവും നമുക്ക് മുന്നിലുണ്ട്. ഇവരെ രണ്ട് പേരെയും മുന്നില്‍ നിര്‍ത്തി കേരളത്തിലെ വലിയൊരു സമൂഹം ചോദിക്കുന്നുണ്ട് ഞങ്ങള്‍ക്കെന്നാണ് ബലരാമന്‍മാരെയും, രാജേഷുമാരെയും അനുകരിക്കാന്‍ പറ്റുക?. യുവനേതാക്കളുടെ നവോത്ഥാന മാതൃക പിന്തുടര്‍ന്ന് പട്ടികവര്‍ഗ്ഗ-പട്ടികജാതി വിദ്യാര്‍ത്ഥികളും മറ്റും ജാതിക്കോളം ഒഴിവാക്കി സ്‌ക്കൂളില്‍ ചേര്‍ന്നാല്‍ എന്താണ് സംഭവിക്കുക. ഇതുവരെ ലഭ്യമായ സംവരണത്തിന്റെ ആനുകൂല്യത്തില്‍ നിന്ന് ഇവരെല്ലാം പുറത്താകും. ജാതി ഒഴിവാക്കാനുള്ള ആഗ്രഹമുണ്ടെങ്കിലും തങ്ങള്‍ക്കതിന് കഴിയാത്തതിലുള്ള ഇച്ഛാഭംഗം വളര്‍ത്താനെ യുവനേതാക്കളുടെ വലിയ മാതൃകാ പരസ്യം കൊണ്ട് സാധ്യമാകു എന്നതാണ് യാഥാര്‍ത്ഥ്യം.
ഇതാദ്യമായൊന്നുമല്ല ജാതി മതക്കോളങ്ങള്‍ ഒഴിവാക്കി സ്‌ക്കൂളുകളില്‍ പലരും കുട്ടികളെ ചേര്‍ക്കുന്നത്. തങ്ങളത് പരസ്യം ചെയ്തത് കൊണ്ട് വലിയ മുന്നേറ്റമൊന്നും സാധ്യമാവില്ല എന്ന തിരിച്ചറിവില്‍ അത് വാര്‍ത്തയാക്കാത്ത നിരവധി പേര്‍ കേരളത്തിലുണ്ട്. ിത്തരം സംഭവങ്ങള്‍ വാര്‍ത്തയാക്കുന്നത് കൊണ്ട് വലിയ നേട്ടമൊന്നും പൊതുസമൂഹത്തിന് ഉണ്ടാകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഞങ്ങളെന്തോ മഹാകാര്യം ചെയ്തു എന്ന് സോഷ്യല്‍ മീഡിയ ലൈവ് വഴി ആഹ്വാനം ചെയ്തത് കൊണ്ട് വലിയ മുന്നേറ്റമൊന്നും ആരും പ്രതീക്ഷിക്കുന്നുമില്ല. ഇനി പൊതുവിദ്യാലയങ്ങളില്‍ സ്വന്തം മക്കളെ ചേര്‍ക്കുന്ന കാര്യം. ആവശ്യത്തിന് പ്രാഥമിക സൗകര്യം ഒരുക്കാതെ അധ്യാപകരെ നിയമിക്കാതെ, പഠന സൗകര്യം ഒരുക്കാതെ കുട്ടികളെ സര്‍ക്കാര്‍ പൊതു വിദ്യാലയത്തില്‍ നിന്നകറ്റിയത് ആരാണ്. അത് ഇപ്പോഴും ചെയ്ത് കൊണ്ടിരിക്കുന്നത് ആരാണ്. എംബി രാജേഷിന്റെയും ബല്‍റാമിന്റെയും മണ്ഡലത്തില്‍ സ്‌ക്കൂള്‍ പഠനം നിഷേധിക്കപ്പെടുന്ന എത്ര കുട്ടികള്‍ ഉണ്ടെന്നറിയുമോ..ഇടയ്ക്ക് വച്ച് പഠനം നിര്‍ത്തുന്നവരുടെ കണക്കറിയുമോ..ഇതെല്ലാം പരിഹരിക്കാനും അഡ്രസ് ചെയ്യാനും ഇവരെല്ലാം ഫേസ്ബുക്ക് ലൈവുകളും മീഡിയ പ്രതികരണങ്ങളും നടത്തുന്ന കാലത്തിനായി കാത്തിരിക്കുന്നു.
പൊതുവിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കാന്‍ ഇത്തരം പ്രചരണങ്ങള്‍ ഉതകില്ലേ എന്ന ചോദ്യം കേള്‍ക്കുന്നുണ്ട്. അത് സത്യവുമാണ്. പക്ഷേ അതുകൊണ്ട് മാത്രം ഒന്നും മാറുന്നില്ലെന്നും, മാറേണ്ടത് സമീപനമാണ് എന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു എന്ന് മാത്രം. സഹോദരന്‍ അയ്യപ്പന്‍ പറയുന്നതുപോലെ ജാതി തകര്‍ക്കാനും സാമൂഹിക നീതി സാധ്യമാക്കാനും വലിയൊരു ജനവിഭാഗത്തിന് ജാതി പറയേണ്ടിവരും.സാമ്പത്തീക ദദ്രതയുള്ള മേല്‍ജാതിക്കാര്‍ക്ക് ജാതി വാലും മതവും ഉപേക്ഷിച്ച് ആദര്‍ശധീരന്മാരാകാന്‍ എളുപ്പമാണ്..പക്ഷേ എന്നും കുമ്പിളില്‍ തന്നെ കഞ്ഞി കിട്ടുന്ന കോരനും കുടുംബത്തിനും അത് എളുപ്പമല്ല. പൊതുവിദ്യാഭ്യാസരംഗം നന്നാവുന്ന, ജാതിയും മതവുമില്ലാത്ത പുതിയ തലമുറയുള്ള നല്ല കേരളത്തിനായി കാത്തിരിക്കാം.പക്ഷേ ഇത്തരം സോഷ്യല്‍മീഡിയ സ്റ്റണ്ട് കൊണ്ട് കാര്യമായ മാറ്റമൊന്നും നടക്കില്ല..ഒരിക്കല്‍ കൂടി പറയട്ടേ..ജാതിയും മതവും മനസ്സിലാണ്..പൊതുസമൂഹത്തിലാണ്.. അത് ജാതി പറയാത്തത് കൊണ്ടോ എഴുതാത്തത് കൊണ്ടോ മാറില്ല, സമീപനമാണ് മാറേണ്ടത്..തിരുത്തേണ്ടത്…

അഭിപ്രായങ്ങള്‍

You might also like More from author