പിണറായി വിജയന്‍ മന്ത്രിസഭയില്‍ ഇ.പി ജയരാജന്‍ തിരിച്ചെത്തും: വിജിലന്‍സ് ക്ലിയറന്‍സ് മുന്നില്‍ കണ്ട് ഇ പി അനുകൂലികളുടെ കരുനീക്കം

 

എസ്.വി പ്രദീപ്sv-pradeeep

 

പൊതുവെ ആലങ്കാരികമായി പറയപ്പെടുന്ന ‘മലബാര്‍ ലോബി’യുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ പിണറായി വിജയനാകില്ല. ഇ പി ജയരാജന് പിന്നില്‍ അടിയുറച്ച് നില്‍ക്കുകയാണ് സിപിഎമ്മിലെ മലബാറിന്റെ മനസ്സ്.
” സഖാക്കളെ കല്‍തുറങ്കിലടച്ച് ക്രൂശിക്കുകയല്ല പാര്‍ട്ടി രീതി, വീഴ്ചപറ്റിയാല്‍ തിരുത്തി കൂടുതല്‍ കര്‍മ്മോത്സുകരാക്കും” ഈ വിഷയത്തില്‍ മലബാറില്‍ നിന്നുള്ള മുതിര്‍ന്ന കേന്ദ്രകമ്മിറ്റി അംഗത്തിന്റെ വാക്കുകള്‍ തന്നെ ആണ് ഈ കുറിപ്പിനൂം ആധാരം. ”നിയമപരമായി എന്ത് തെറ്റാണ് ജയരാജന്‍ ചെയ്തത്” വിമര്‍ശന രൂപേണ ഉള്ള ലേഖകന്റെ അഭിപ്രായത്തോടുള്ള നേതാവിന്റെ പ്രതികരണം ഇങ്ങനെയും.

ജയരാജന്റെ കാര്യത്തില്‍ സംസ്ഥാനഘടകം പരസ്യശാസന നല്‍കുകയും മന്ത്രിസഭയില്‍ നിന്ന് നീക്കുകയും ചെയ്തു. ദേശീയഘടകത്തിന്റെ നടപടിയും ഉണ്ടാകും. ഇത്തരം നടപടികള്‍ ധാര്‍മ്മികത അടിസ്ഥാനപ്പെടുത്തിയാണ്. അവിടെ വീഴ്ച തിരുത്തപ്പെടുകയാണ്. അതിനും അപ്പുറമുള്ള മാനങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്നും നേതാവിന്റെ ഭാഷ്യം. നിയമപരമായി ഇ പി ജയരാജന്‍ കുറ്റക്കാരനല്ലെന്ന് വന്നാല്‍ പിന്നെ അദ്ദേഹത്തെപ്പോലുള്ള മികച്ച സംഘാടകനെ മാറ്റി നിറുത്തില്ലെന്ന സൂചനയും ഈ നേതാവ് പങ്കുവയ്ക്കുന്നു.

നിയമപരമായി ജയരാജന്‍ കുറ്റക്കാരനല്ലെന്ന് തന്നെയാണ് പാര്‍ട്ടി വിലയിരുത്തല്‍. നിയമിക്കപ്പെട്ടവര്‍ ബന്ധുക്കളാണെങ്കിലും അതത് സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അര്‍ഹരായവരാണ്. നിയമനത്തില്‍ ഏതെങ്കിലും തരത്തിലുള്ള അഴിമതിയും നടന്നിട്ടില്ല.”കൃത്യവും വ്യക്തവുമായി നിര്‍വചിക്കപ്പെടാത്തതും എന്നാല്‍ രാഷ്ട്ര താല്‍പര്യത്തിന് എതിരാകുന്ന തരത്തിലുള്ള അവ്യക്തതകള്‍ ഇല്ലാത്തതുമായ നടപടികളില്‍ അതത് സംവിധാനങ്ങള്‍ക്ക് ഉചിതമായ ക്രമം നിശ്ചയിക്കാമെന്ന് ” ഭരണവുമായി ബന്ധപ്പെട്ട കേസുകളില്‍ നിരവധി സുപ്രീംകോടതി വിധികള്‍ ഉണ്ടെന്നും ഈ നേതാവ് ചൂണ്ടിക്കാട്ടുന്നു.
Until and Unless a specific law is not exist in land, authorities can follow common custom/utility principles and further that should be cleared through orders or legislations::–ഇത് ലോകക്രമമെന്നും പിണറായി വിജയന്‍ ലോയലിസ്റ്റും നിയമത്തില്‍ അവഗാഹവുമുള്ള ഈ നേതാവ് വാദമുഖം ഉയര്‍ത്തുന്നു.

ഇ പി ജയരാജനെ പിന്തുണയ്ക്കുന്നവര്‍ കാത്തിരിക്കുന്നത് വീജിലസിന്‍സ് നിലപാടാണ്. അത് അനുകൂലമാകുമെന്നാണ് ഇത്തരക്കാരുടെ ഉറച്ച വിശ്വാസം. അങ്ങനെ സംഭവിച്ചാല്‍ ജയരാജന്റെ മന്ത്രിസഭാ പുനപ്രവേശം എത്രയും വേഗത്തിലാകും. പാര്‍ട്ടിയുടെ ഉന്നമനത്തിനായി അഹോരാത്രം കഷ്ടപ്പെടുന്ന ഇ പി ജയരാജനെ ഒഴിവാക്കിക്കൊണ്ടുള്ള മുന്നോട്ട് പോക്ക് പിണറായി വിജയന്‍ മനസ്സാലെ ആഗ്രഹിക്കുന്നില്ലെന്നും പിണറായി വിജയനുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കുന്ന ഈ നേതാവ് സൂചന നല്‍കുന്നു.

ഭരണരംഗത്തും സംഘടനാരംഗത്തും ഇ പി ജയരാജന്റെ ട്രാക്ക് റക്കോര്‍ഡ് മികച്ചതാണെന്ന് ഉദാഹരണങ്ങള്‍ നിരത്തി ഈ പിണറായി ഭക്ത കേന്ദ്രകമ്മിറ്റി അംഗം വാദിക്കുന്നു. എതിരിളികളും അവരുടെ കള്ള പ്രൊഫൈലില്‍ പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ അഭിപ്രായങ്ങളുമല്ല സി പി എം പിന്‍തുടരുന്ന സംഘടന രീതി. 2011 ല്‍ മട്ടന്നൂരില ഇ പി യുടെ ഭൂരിപക്ഷം 30,512 വോട്ടാണ്. നേടിയത് 75,177 വോട്ടും. 2016 ലെത്തിയപ്പോ ഭൂരിപക്ഷം 43,381 ആയി വര്‍ദ്ധിച്ചു. മൊത്തം വോട്ട് 84,030 ഉം. ഇ പി ജയരാജനെന്ന കമ്മ്യൂണിസ്റ്റിന്റെ ജനപിന്തുണയെ ഇക്കാര്യങ്ങള്‍ മാറ്റുരയ്ക്കുമെന്നും കേന്ദ്രകമ്മിറ്റി അംഗം അടിവരയിടുന്നു.

വിജിലന്‍സ് ക്ലിയറന്‍സ് ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ പാര്‍ട്ടി കമ്മിറ്റികളില്‍ ഇ പി ജയരാജന് വേണ്ടി മേല്‍പറഞ്ഞ വാദഗതികള്‍ അതിശക്തമായി ഉയര്‍ന്നാന്‍, പ്രതിരോധത്തിന്റെ വാള്‍മുന ഊട്ടി ഉറപ്പിക്കാന്‍ മാത്രം ശേഷിയും ശേമുഷിയുമുള്ള ഏത് കമ്മ്യൂണിസ്റ്റ് പാരമ്പര്യം അണ് ഇന്ന് സി പി എമ്മില്‍ ജ്വലിച്ചു നില്‍ക്കുന്നത്??

അഭിപ്രായങ്ങള്‍

You might also like More from author