എരിച്ചണ്ണയുടെ ഔഷധഗുണങ്ങള്‍

erichenna

എരിമൂലി, മുളിച്ച, എന്നൊക്കെ അറിയപ്പെടുന്ന എരിച്ചണ്ണ എന്ന സസ്യത്തെ കേരളത്തിലെ ഒട്ടുമിക്ക വനമേഖലകളിലും ധാരാളമായി കണ്ടു വരുന്നതും, കാട്ടിഞ്ചിയോട് സാമ്യമുള്ളതുമാണ്. എന്നാല്‍ കാട്ടിഞ്ചിയുടെ ഇലകള്‍ ചെറുതും, കിഴങ്ങിന്റെ രൂപ ഗന്ധ സ്വാദുകള്‍ വ്യത്യസ്തവുമാണ്.

എരിച്ചണ്ണകിഴങ്ങ്, കുമ്പിള്‍ വേര്, ഓരിലവേര്, മൂവില വേര്, കരിങ്ങഴ വേര്, കാട്ടുതിപ്പലി, ഇവ സമത്തുക്കത്തില്‍ എടുത്ത് കഷായമാക്കിയതില്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ഇക്കിള്‍ മാറുവാന്‍ ഏറെ നല്ലതാണ്.

മുളിച്ച, വീഴാല്‍, തിപ്പലി, അമൃത്, കാട്ടുമുളക്, കാട്ടേലം, ഇവകള്‍ ചതച്ച് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് പനിയും മറ്റു ദോഷങ്ങളും മാറാന്‍ ഉപയോഗിക്കാം.

കീട വിഷങ്ങള്‍ക്ക് എരിച്ചണ്ണ അരച്ച് പുരട്ടുന്നത് കൊണ്ട് ശമനമുണ്ടാകും. കൂനമ്പാല കറയില്‍ സമം എരിച്ചണ്ണക്കിഴങ്ങ് അരച്ച് ചേര്‍ത്ത് വെയിലത്ത് വെച്ച് ഉണക്കിപ്പൊടിച്ചത്, ചേര്‍ക്കുരുവിന്റെ കറ കുറഞ്ഞ അളവില്‍ യോജിപ്പിച്ച് പുരട്ടുന്നത് ആണി രോഗശമനത്തിന് നന്ന് എങ്കിലും, ചേര്‍ക്കുരു സൂക്ഷ്മതയോടെ ഉപയോഗിക്കേണ്ടതാണ് എന്നത് വിസ്മരിക്കരുത്.

എരിച്ചണ്ണക്കിഴങ്ങ് ഇടിച്ചു നീരെടുത്തതില്‍ ഇരട്ടി അളവില്‍ തേന്‍ ചേര്‍ത്ത് പല പ്രാവശ്യമായി കുറഞ്ഞ അളവില്‍ സേവിക്കുന്നത് ചുമയ്ക്കും, നെഞ്ചുവേദനയ്ക്കും, വലിവിനും ശമനമുണ്ടാക്കുന്നതാണ്.

തേനും, എരിച്ചണ്ണക്കിഴങ്ങ് നീരും തുല്യ അളവില്‍ എടുത്ത് മുളംകുറ്റിയില്‍ നിറച്ച് പാറയിടുക്കുകളിലോ മര പൊത്തുകളിലോ സൂക്ഷിച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം എടുക്കുമ്പോള്‍ ശര്‍ക്കരക്കട്ട പോലെയാകും, ഇത് പലവിധ രോഗങ്ങള്‍ക്കും നല്ലതാണ

അഭിപ്രായങ്ങള്‍

You might also like More from author