344 ഇനം മരുന്നുകള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് ഹൈക്കോടതി റദ്ദാക്കി

med

ഡല്‍ഹി: ആരോഗ്യത്തിന് ഹാനികരമെന്നു കണ്ട് 344 ഇനം മരുന്നുകള്‍ വിലക്കിയ കേന്ദ്ര നടപടി ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. പലതരം ഘടകങ്ങള്‍ കലര്‍ത്തിയുണ്ടാക്കുന്ന മരുന്നുകളാണ് വിദഗ്ധ സമിതി ശുപാര്‍ശ പ്രകാരം 2016 മാര്‍ച്ചില്‍ കേന്ദ്രം നിരോധിച്ചത്. കോറക്‌സ് കഫ് സിറപ്പ്, വിക്‌സ് ആക്ഷന്‍ 500 എക്‌സ്ട്രാ, ഡികോള്‍ഡ്, ബെനാഡ്രില്‍, ഫെന്‍സ്‌ഡൈല്‍ എന്നിവ നിരോധിച്ചവയില്‍ പെടുന്നു.

കേന്ദ്ര നടപടിക്കെതിരെ മുന്നൂറിലേറെ മരുന്നുകമ്പനികള്‍ നല്‍കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി നടപടി. ചേരുവ മരുന്നുകള്‍ സുരക്ഷിതമല്ലെന്നും പലപ്പോഴും അവ ഫലം നല്‍കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇവ നിരോധിച്ചിരുന്നത്. ഒരു യുക്തിയുമില്ലാതെ പലതരം ഘടകങ്ങള്‍ ചേര്‍ത്ത് ഔഷധങ്ങള്‍ ഉണ്ടാക്കുന്നതിനെയും കേന്ദ്രം ചോദ്യം ചെയ്തിരുന്നു. ഇത്തരം ചേരുവ മരുന്നുകള്‍ ( കോമ്പിനേഷന്‍ ഡ്രഗ്‌സ്) പലപ്പോഴും പ്രതികൂല ഫലം ഉണ്ടാക്കുന്നതായും വിദഗ്ധ സമിതി കണ്ടെത്തിയിരുന്നു. വിലക്ക് ന്യായമല്ലെന്ന സിംഗിള്‍ ബഞ്ച് വിധിക്കെതിരെ കേന്ദ്രം അപ്പീല്‍ നല്‍കും.

അഭിപ്രായങ്ങള്‍

You might also like More from author