”മനോരമയും മാതൃഭൂമിയും ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുന്നു” കേംബ്രിഡ്ജ് അനലിറ്റിക്ക വിവാദത്തിനെ പിന്നാലെ മലയാള മാധ്യമങ്ങള്‍ക്കെതിരെയും ആരോപണം

കേംബ്രിഡ്ജ് അനലറ്റിക്ക എന്ന ഡാറ്റാ മോഷണ കമ്പനിയുമായി ചേര്‍ന്ന് കോണ്‍ഗ്രസ്സ് പാര്‍ട്ടി തിരഞ്ഞെടുപ്പുകളെ അട്ടിമറിയ്ക്കാന്‍ ശ്രമിച്ചു എന്ന വാര്‍ത്ത പുറത്തു വന്നതിനു തൊട്ടു പിന്നാലെ ഞെട്ടിയ്ക്കുന്ന മറ്റൊരു വെളിപ്പെടുത്തലും പുറത്ത്.

കേരളത്തിലെ പ്രമുഖ പത്രമാദ്ധ്യമ സ്ഥാപനങ്ങളായ മലയാള മനോരമയും മാതൃഭൂമിയും അവരുടെ ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നുവെന്ന് വെളിപ്പെടുത്തലാണ് മലയാളികളള്‍ക്ക് ഞെട്ടലുണ്ടാക്കുന്നത്. ഇത് സംബന്ധിച്ച ബിജെപി സൈദ്ധാന്തികനും മാധ്യമനിരീക്ഷകനുമായി ടി.ജി മോഹന്‍ദാസിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിഗുരൂസ് ഡോട് കോ ം പുറത്തു വട്ടു. ഓണ്‍ലൈന്‍ മാധ്യമമായ ‘ പത്രിക ‘യും ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്.

ഇങ്ങനെ ശേഖരിക്കുന്ന ഡാറ്റകള്‍ ‘എഫക്ടീവ് മെഷര്‍ ‘ എന്ന ഓസ്ട്രേലിയന്‍ കമ്പനിയ്ക്ക് വില്‍ക്കുന്നു എന്നാരോപിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ ഉള്‍പ്പെടെയാണ് പത്രികയുടെ റിപ്പോര്‍ട്ട്.

എഫക്ടീവ് മെഷര്‍ എന്നത് ഒരു വിവര വിശകലന (data analysis) കമ്പനിയാണ്. മനോരമയുടേയും മാതൃഭൂമിയുടേയും വെബ്സൈറ്റിലും ആന്‍ഡ്രോയ്ഡ് ആപ്പും തുടങ്ങി ഇന്റര്‍നെറ്റിലെ പലയിടത്തും നിന്ന് ഉപഭോക്താക്കളുടെ ആരോഗ്യം, യാത്രാ ശീലങ്ങള്‍, സ്വത്ത്, വരുമാനം, താല്‍പ്പര്യങ്ങള്‍ തുടങ്ങിയ പ്രധാന വിവരങ്ങള്‍ ചോര്‍ത്തി പരസ്യ ഏജന്‍സികള്‍, പ്രസാധകര്‍ , സ്വകാര്യ ഏജന്‍സികള്‍ തുടങ്ങിയവര്‍ക്ക് കൈമാറുന്നുവെന്നും ഏതാണ്ട് 130 കോടി ആള്‍ക്കാരുടെ വിവരങ്ങള്‍ ഇങ്ങനെ ശേഖരിക്കുന്നതായുമാണ് ആരോപണം.

മലയാള മനോരമയുടെ വെബ്സൈറ്റിലും മാതൃഭൂമിയുടെ മൊബൈല്‍ ആപിലും എഫക്ടീവ് മെഷറിന്റെ രഹസ്യ സോഫ്റ്റ് വെയര്‍ ഒളിച്ചു വച്ചിട്ടുള്ളതായാണ് ഇപ്പോള്‍ ‘പത്രിക’ പുറത്തു വിട്ടിരിയ്ക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. വെബ് സൈറ്റ് സന്ദര്‍ശിയ്ക്കുമ്പോഴും മൊബൈല്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴും ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ച് അവര്‍ എഫക്ടീവ് മെഷര്‍നു കൈമാറും എന്ന് പറയുന്നു. മാതൃഭൂമിയുടെ മൊബൈല്‍ ആപിലൂടെ ഉപഭോക്താക്കളുടെ ഫോണ്‍ കോള്‍ വിവരങ്ങളും ശേഖരിയ്ക്കുന്നതായും അവര്‍ കണ്ടെത്തിയിട്ടുണ്ട്.
കേംബ്രിഡ്ജ് അനലറ്റിക പോലുള്ള കമ്പനികളുടെ ഡാറ്റാ മോഷണം വലിയ വിമര്‍ശനത്തോടെകൈകാര്യം ചെയ്യുന്ന മാധ്യമങ്ങള്‍ അവരുടെ ഉപഭോക്താക്കളുടെ വിവരങ്ങള്‍ അനധികൃതമായ കൈമാറുന്നുവെന്ന വിവരം ആശങ്കയുണ്ടാക്കുന്നതാണ്.
അതേസമയം ഇത്തരത്തില്‍ ശേഖരിയ്ക്കുന്ന വിവരങ്ങള്‍ അവര്‍ എന്തിനായി ഉപയോഗിയ്ക്കുന്നു എന്നതില്‍ വ്യക്തതയില്ല. വിഷയം ചര്‍ച്ചയായിട്ടും മനോരമയും മാതൃഭൂമിയും ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

നിങ്ങള്‍ ആരെയൊക്കെ വിളിച്ചുവെന്നും എത്രനേരം സംസാരിച്ചുവെന്നും ഉള്ള വിവരങ്ങള്‍ ഉള്‍പ്പെടെ ഇത്തരം അപ്ളിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ ഫോണില്‍ നിന്ന് ചോര്‍ത്തപ്പെടുന്നു എന്ന് മോഹന്‍ദാസ് പിഗൂരൂസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു. ഇതിന് ആരില്‍ നിന്നും അനുവാദം വാങ്ങുന്നില്ല. മാത്രമല്ല, നിങ്ങളുടെ കോള്‍ ആ ആപ്ളിക്കേഷന്‍ റെക്കോഡ് ചെയ്ത് വേണ്ടപ്പെട്ടവരില്‍ എത്തിക്കുന്നോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മോഹന്‍ദാസ് പറയുന്നു. ഉപയോക്താവില്‍ നിന്ന് അനുമതി പോലും തേടാതെയാണ് ഇത്തരത്തില്‍ തട്ടിപ്പ് നടക്കുന്നതെന്നും അദ്ദേഹം ആരോപിക്കുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.