” നല്ല സമയം ” ഇനി ഗൂഗിള്‍ മാപ്പ് പറഞ്ഞു തരും

ആന്‍ഡ്രോയിഡ ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ പുറത്തിറക്കുകയാണ് ഗൂഗിള്‍ മാപ്പ്സ് . വ്യക്തികള്‍ക്ക് യാത്ര ചെയ്യാനുള്ള മികച്ച സമയം കാണിക്കുന്ന ഗ്രാപ്പ് ഉള്‍പ്പെടുത്താനാണ് ഗൂഗിള്‍ മാപ്പിന്റെ പദ്ധതി .
പരീക്ഷണ അടിസ്ഥാനത്തില്‍ ഈ സൗകര്യം അമേരിക്കയിലും ബ്രിട്ടനിലും അവതരിപ്പിച്ചിരുന്നു .

നിലവിലുള്ള സമയത്തിന്റെ അരമണിക്കൂര്‍ മുമ്പും ഏതാനും മണിക്കൂറുകള്‍ ശേഷമുള്ള മികച്ച സമയത്തെ ലംബരേഖയുടെ സഹായത്തില്‍ കാണിച്ചു തരുന്നതാണ് ഈ പുതിയ ഫീച്ചര്‍ .

ഈ രേഖയ്ക്ക് മുകളിലായി സമയം സൂചിപ്പിച്ചിരിക്കും . ഇത് മുഖേനെ എങ്ങനെ കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തുമെന്നും . എത്രസമയമെടുത്ത് ലക്ഷ്യസ്ഥാനത്ത് എത്താം , ഏത് സമയത്ത് ഇറങ്ങുന്നതാണ് യാത്രയ്ക്ക് അനുയോജ്യമെന്നതും പറഞ്ഞു തരും

നിലവില്‍ ഈ സൗകര്യം ആന്‍ഡ്രോയിഡ ഉപയോക്താക്കള്‍ക്ക് മാത്രമാണ് പുറത്തിറങ്ങുന്നത് .

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.