ഭാര്യ നാലാമതും ഗര്‍ഭിണിയായി; കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ശ്രമിച്ചത് സുഹൃത്തുക്കളുടെ പരിഹാസം ഭയന്നെന്ന് ബിറ്റോ 

ഭാര്യ നാലാമതും ഗര്‍ഭിണിയായതോടെ സുഹൃത്തുക്കളുടെ പരിഹാസം ഭയന്നാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന വിശദീകരണവുമായി ബിറ്റോ. മൂന്ന് ആണ്‍കുട്ടികള്‍ക്ക് ശേഷം പിറന്ന പെണ്‍കുട്ടിയെ കര്‍ത്താവിന് സമര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും അതാണ് പള്ളിയില്‍ ഉപേക്ഷിച്ചതെന്നും ബിറ്റോയുടെ വിചിത്ര മൊഴി.

തുണിക്കടകളില്‍ ജോലിചെയ്യുന്ന ബിറ്റോയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. ഭാര്യ നാലാമതും ഗര്‍ഭിണിയായതോടെ സുഹൃത്തുക്കളോടും നാട്ടുകാരോടും ബിറ്റോ പറഞ്ഞിരുന്നത് ഭാര്യയ്ക്ക് ഗ്യാസിന്റെ അസുഖം ഉണ്ടെന്നായിരുന്നു. പ്രബിത തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രസവിച്ചു. സാമ്പത്തിക പ്രതിസന്ധിയും കളിയാക്കുമോ എന്ന ഭയവുംമൂലം കുഞ്ഞിനെ ഇടപ്പള്ളി പള്ളിയിലെത്തിക്കാന്‍ തീരുമാനിച്ചു. മറ്റു മൂന്ന് കുട്ടികളെയും ഇടപ്പള്ളി യാത്രയില്‍ ഒപ്പം കൂട്ടി. വീട്ടുകാരെ വിശ്വസിപ്പിക്കാനായിരുന്നു ഇത്. പള്ളിയില്‍ കുഞ്ഞിനെ കുമ്പസാരക്കൂടിനു സമീപം സമര്‍പ്പിച്ചു പോന്നത് കര്‍ത്താവിനെ കുഞ്ഞിനെ ഏല്‍പ്പിച്ചുവെന്ന വിശ്വാസത്തോടെയായിരുന്നു. പ്രബിതയുടെത് മതം മാറിയുള്ള പ്രണയ വിവാഹമായിരുന്നു. മൂന്ന് ആണ്‍കുട്ടികള്‍ക്ക് എട്ട്, ആറ്, മൂന്ന് വയസ്സാണ്.

തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്ന് തീവണ്ടിയിലാണ് ഇടപ്പള്ളിയിലെത്തിയത്. റെയിൽവേസ്റ്റേഷനിൽ നിന്ന് ഇടപ്പള്ളി സെയ്ന്റ് ജോർജ് ഫെറോ നപള്ളിയിലെത്തി കുഞ്ഞിനെ ഉപേക്ഷിച്ചശേഷം തിരികെ റെയിൽവേ സ്റ്റേഷനിലെത്തി തൃശ്ശൂരിലേക്ക് മടങ്ങി. കുഞ്ഞിനെ ഉപേക്ഷിക്കാൻ മാത്രമായാണ് ഇരുവരും കൊച്ചിയിലെത്തിയത്.

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.