‘ആംബുലന്‍സും ഫയര്‍എഞ്ചിനും വരെ പിന്നാലെ ഓടിക്കേണ്ട ‘; അതിസുരക്ഷ ആപത്തെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ ടി.പി സെന്‍കുമാര്‍

 

തിരുവനന്തപുരം; തുടര്‍ച്ചയായി വീഴ്ചകള്‍ വരുത്തുന്ന പൊലീസിനും അഭ്യന്തര വകുപ്പിനും ഉപദേശവുമായ് മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. മുഖ്യമന്ത്രി വിളിച്ച മുന്‍ ഡിജിപിമാരുടെ യോഗത്തിലാണു സെന്‍കുമാര്‍ മുഖ്യമന്ത്രിക്കും പോലീസിനും ഉപദേശങ്ങള്‍ നല്‍കിയത്. എസ്‌ഐ മുതല്‍ ഡിജിപി വരെയുളളവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രിക്കും ഡിജിപിക്കുമിടയില്‍ മറ്റൊരു അധികാര കേന്ദ്രം ഉണ്ടാകരുതെന്നും സെന്‍കുമാര്‍ പറഞ്ഞു.

ഐപിഎസിലെ അഴിമതിക്കാരെ പ്രധാന സ്ഥലങ്ങളില്‍നിന്ന് അകറ്റി നിര്‍ത്തണമെന്നും സ്റ്റേഷനുകളിലെ പൊലീസ് അസോസിയേഷന്‍ ഭരണം നിയന്ത്രിക്കണമെന്നും സെന്‍കുമാര്‍ കത്തില്‍ വിശദീകരിക്കുന്നു. അതിസുരക്ഷ ആപത്താണെന്നും അതിസുരക്ഷ ഒരുക്കുന്ന പൊലീസ് ഉന്നതരെ സൂക്ഷിക്കണമെന്നും സെന്‍കുമാര്‍ പറയുന്നു. മുഖ്യമന്ത്രിയെ സാധാരണക്കാരില്‍നിന്ന് അകറ്റാനുള്ള തന്ത്രമാണിതെന്നും ആംബുലന്‍സും ഫയര്‍ എന്‍ജിനും മുഖ്യമന്ത്രിക്കു പിന്നാലെ ഓടിക്കേണ്ട കാര്യമില്ലെന്നും സെന്‍കുമാര്‍ പറയുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.