‘ഇന്ത്യ ഭൂരിപക്ഷം വരുന്ന ജനത അസഹിഷ്ണുതയും വിവേചനവും നേരിടുന്ന ഏക രാജ്യം’-in face book

ജിതിന്‍ ജേക്കബ്

 

”ഭൂരിപക്ഷം വരുന്ന ജനത ഇന്ത്യയിലേതുപോലെ ലോകത്ത് എവിടെയെങ്കിലും അസഹിഷ്ണുതയും വിവേചനവും നേരിടുന്നുണ്ടോ എന്ന് സംശയമാണ്.

2011 ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ ഹിന്ദുക്കള്‍ 

79.8% ഉം അതായത് ഏകദേശം 97 കോടി ജനങ്ങള്‍. ഇസ്ലാം മതവിശ്വാസികള്‍ 14.2% ഉം ഏകദേശം 17.50 കോടി, ക്രിസ്ത്യാനികള്‍ 2.3% ഉം ഏകദേശം 3 കോടിക്ക് താഴെയും ആണ്.

ലോകത്തെവിടെയും, അതിപ്പോള്‍ കമ്മ്യൂണിസ്റ്റ് ചൈനയില്‍ ഉള്‍പ്പെടെ ഭൂരിപക്ഷ ജനത ന്യൂനപക്ഷങ്ങളെ ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ചരിത്രമാണുള്ളത്.

പക്ഷെ ഇന്ത്യയിലോ? ചരിത്രാതീത കാലംമുതല്‍ ഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ ഈ മണ്ണിലേക്ക് കടന്നുവന്ന എല്ലാ പരദേശികളെയും ഇരുകൈകളും നീട്ടി സ്വീകരിച്ചു. അക്രമകാരികളായ മുസ്ലിം രാജാക്കന്മാര്‍ ഇന്ത്യയുടെ സമ്പത്ത് മുഴുവന്‍ കൊള്ളയടിച്ചു. ലക്ഷക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കി, വാളിന്‍ മുനയില്‍ ലക്ഷക്കണിക്കിന് ഹിന്ദുക്കളെ മതം മാറ്റി. ക്ഷേത്രങ്ങള്‍ തകര്‍ത്തു.

ക്രിസ്ത്യന്‍ മിഷനറിമാര്‍ എത്തിയപ്പോള്‍ അവരെയും ഇരുകൈകളും നീട്ടി സ്വീകരിച്ചു. ലോകത്തിലെ ഏറ്റവും മികച്ച സര്‍വ്വകലാശാലകളായ നളന്ദയും, തക്ഷശിലയും, വിക്രമശിലയും, കാന്തല്ലൂര്‍ ശാലയും ഒക്കെയുണ്ടായിരുന്ന ഇന്ത്യയില്‍ വന്ന മിഷനറിമാര്‍ ആദ്യം പറഞ്ഞത് ഇന്ത്യന്‍ ജനത വിദ്യാഭ്യാസമില്ലാത്ത പ്രാകൃതരാണ്, അവരെ സംസ്‌ക്കാര സമ്പന്നരാക്കാന്‍ ദൈവം അയച്ചവരാണ് തങ്ങള്‍ എന്നാണ്.

5000 വര്‍ഷത്തെ സാംസ്‌ക്കാരിക പാരമ്പര്യമുള്ള ഇന്ത്യന്‍ ജനതയെ 500 വര്‍ഷം പോലും സാംസ്‌ക്കാരിക പാരമ്പര്യം ഇല്ലാത്ത ആളുകള്‍ സംസ്‌ക്കാര സമ്പന്നരാക്കാന്‍ വന്നു. അവരെയും ഇന്ത്യന്‍ ജനത സ്വീകരിച്ചു.

കേരളത്തിലെ ഭരണാധികാരികള്‍ ഇവിടെ വന്ന പരദേശികള്‍ക്കായി അവരവരുടെ മതവിശ്വാസത്തിനനുസരിച്ചു ജീവിക്കുവാന്‍ പള്ളികള്‍ നിര്‍മ്മിച്ചു നല്‍കുകയും അതിന് സംരക്ഷണം നല്‍കുകയും ചെയ്തു. ക്രമേണ അവര്‍ ഇന്ത്യയില്‍ സ്ഥിരതാമസമാക്കി.

അതേസമയം ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ സംസ്‌കാരങ്ങളുമായി ക്രിസ്ത്യാനികളും, ഇസ്ലാം മതവിശ്വാസികളും കൂടിക്കലരുകയുണ്ടായില്ല.അവരുടെ വ്യക്തിത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ടു തന്നെ പ്രത്യകമായി അവര്‍ ജീവിച്ചു.

ഇന്നും അതില്‍ മാറ്റമൊന്നുമില്ല.ഹിന്ദുക്കള്‍ എല്ലാ ക്രിസ്ത്യന്‍ പള്ളികളിലും പോകും, റംസാന്‍ നോയമ്പ് എടുക്കും. പക്ഷെ ഏതെങ്കിലും ക്രിസ്ത്യാനിയോ മുസ്ലിമോ ഹിന്ദു ക്ഷേത്രങ്ങളില്‍ പോകുമോ? പോകുന്നവര്‍ ഉണ്ടാകും. പക്ഷെ അവരുടെ എണ്ണം നാമമാത്രമായിരിക്കും.

ഈ രാജ്യത്ത് ഹിന്ദുക്കള്‍ ഭൂരിപക്ഷമായിട്ടും കശ്മീരില്‍ നിന്നും അവര്‍ക്ക് പലായനം ചെയ്യേണ്ടിവന്നു.മിസോറാമില്‍ നിന്നും അവര്‍ക്ക് പലായനം ചെയ്യേണ്ടിവന്നു. ഇപ്പോള്‍ പശ്ചിമ ബംഗാളില്‍ നിന്നും അവര്‍ക്ക് പലായനം ചെയ്യേണ്ടിവരുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ അഭയാര്‍ഥികളായി കഴിയുന്ന ഇവരുടെ സ്ഥിതി പരമദയനീയമാണ്.

മിസോറം എന്നാല്‍ ക്രിസ്ത്യന്‍ സംസ്ഥാനമാണ് ഇവിടെ ഞങ്ങള്‍ മാത്രംമതി എന്നുപറഞ്ഞു reangs എന്ന ഹിന്ദുക്കളായ ആദിവാസി വിഭാഗത്തെ അവിടെനിന്നും തുരത്തി.അവര്‍ ഇപ്പോള്‍ അഭയാര്‍ഥികളായി ത്രിപുരയില്‍ നരകയാതന അനുഭവിക്കുന്നു. ത്രിപുര ഹൈക്കോടതി പോലും അവരുടെ ദയനീയ അവസ്ഥകണ്ട് ഇടപെട്ടിരുന്നു. ദിവസം 5 രൂപയും 600 ഗ്രാം ചോറുമാണ് സഖാക്കളുടെ ത്രിപുര സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയിരുന്നത്.

മ്യാന്മാറിലെയും, പാലസ്തീനിലെയും, ഉഗാണ്ടയിലെയും അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി കണ്ണീര്‍ പൊഴിച്ച് തെരുവില്‍ ഇറങ്ങുന്നവരും, ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരും ഇവരുടെ ദുരിതം കണ്ടില്ല, അല്ല,കണ്ടില്ലെന്നു നടിച്ചു.

ലോകത്ത് വേറെ ഏതെങ്കിലും രാജ്യത്ത് ആയിരുന്നെകില്‍ ഇത് സംഭവിക്കുമോ?

മിസോറം ക്രിസ്ത്യന്‍ സംസ്ഥാനമാണ് അവിടെ ഒരു RSS കാരന്‍ ഗവര്‍ണര്‍ ആകേണ്ട എന്ന് പറയുന്നത് വരെ എത്തികാര്യങ്ങള്‍.ഭരണഘടനാപരമായ പദവികള്‍ പോലും മതമേലധ്യക്ഷന്മാര്‍ തീരുമാനിക്കുന്നു.

ക്രിസ്ത്യാനിക്ക് തന്നെ വോട്ട് ചെയ്യണം.ക്രിസ്ത്യാനി തന്നെയേ ജയിക്കാന്‍ പാടുള്ളൂ എന്ന് പറഞ്ഞ് മതപുരോഹിതന്‍ ചെങ്ങന്നൂരിലെ ഓരോ ക്രിസ്ത്യന്‍ വീടുകളിലും കയറിയിറങ്ങി പ്രചാരണം നടത്തിയതിന്റെ ഫലവും നാം കണ്ടു.

ദിവസവും മതേതരത്വം പ്രസംഗിക്കുന്ന ഇവരുടെയൊക്കെ യാഥാര്‍ത്ഥമുഖം ഇനിയും മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഈ നാട് നശിക്കും. ചെറിയ ഒരു പ്രദേശത്തു ഇവര്‍ ഭൂരിപക്ഷമായപ്പോള്‍ കാട്ടിക്കൂട്ടുന്നത് ഇത്രയുമാണെങ്കില്‍ നാളെ ഇവര്‍ രാജ്യത്ത് ആകമാനം ഭൂരിപക്ഷമായാല്‍ ഇവിടെ എന്ത് സംഭവിക്കും എന്നൂഹിക്കാവുന്നതേ ഉള്ളൂ.

ക്രിസ്ത്യാനി ക്രിസ്ത്യാനിക്ക് മാത്രമേ വോട്ട് ചെയ്യൂ. മുസ്ലിങ്ങള്‍ അവരുടെ സ്ഥാനാര്ഥിക്കെ വോട്ട് ചെയ്യൂ എന്നനിലയിലെത്തി കാര്യങ്ങള്‍.മതേതരത്വം ഹിന്ദുവിന് മാത്രമാണ്. ഹിന്ദുക്കള്‍ ഒരുമിച്ചാല്‍ അതിനെ വര്‍ഗീയതയായി കണക്കാക്കും.അതിനെതിരെ മാധ്യമങ്ങളെ വിലക്കെടുത്ത് പ്രചാരണം നടത്തും.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ പരസ്യമായി ആഹ്വനം ചെയ്തിരുന്ന കാലത്ത് വെള്ളാപ്പള്ളി നടേശന്‍ തികഞ്ഞ മതേതരന്‍ ആയിരുന്നു.എന്നാല്‍ നായാടി മുതല്‍ നമ്പൂതിരിവരെ ഒന്നാകണമെന്ന് ആഹ്വാനം ചെയ്തപ്പോള്‍ വെള്ളാപ്പള്ളി വര്‍ഗീയവാദിയായി.

ചെങ്ങന്നൂരില്‍ ഓര്‍ത്തഡോക്‌സ് സഭാതലവന്‍ സഭയുടെ കുഞ്ഞാടിന് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്തത് തിരഞ്ഞെടുപ്പ് തന്ത്രം മാത്രം. അതില്‍ വര്‍ഗീയമായി ഒന്നുമില്ല കേട്ടോ.

ഈ നാട്ടിലെ ഹിന്ദുക്കളുടെ സഹിഷ്ണുതകൊണ്ട് മാത്രം ഇവിടെ തഴച്ചുവളര്‍ന്ന പരദേശികള്‍ ഇന്ന് കാട്ടുന്ന അസഹിഷ്ണുത പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഇതിവിടം കൊണ്ടുതീരില്ല.

‘ക്രിസ്ത്യാനിക്കും, മുസ്ലിങ്ങള്‍ക്കും ഭൂമിയും മറ്റും കൊടുക്കുമ്പോള്‍ നാളെ ഇവര്‍ അധികാരത്തിലെത്തുമെന്നോ ജനസംഘ്യ വര്‍ധിക്കുമെന്നോ നാട്ടുരാക്കന്മാര്‍ക്കു അറിയില്ലായിരുന്നു.ജനാധിപത്യ വോട്ടവകാശം വന്നതോടെ ഇതരമതവിഭാഗങ്ങള്‍ ഒന്നിച്ചു നിന്നു.ഹിന്ദുമതത്തിലെ ജാതികള്‍ തമ്മില്‍ തമ്മില്‍ മത്സരമാണ്.ക്രിസ്ത്യന്‍ – മുസ്ലിം സമുദായങ്ങളില്‍ യോജിപ്പുണ്ട്’.-

മുകളില്‍ എഴുതിയ ഖണ്ഡിക ചരിത്രകാരന്‍ M G S നാരായണന്റേതാണ്.

ഹിന്ദുക്കളുടെ സഹിഷ്ണുതകൊണ്ട് ഇവിടെ ജീവിക്കാനും ഇവിടുത്തെ ഭൂമിയുടെ അവകാശികളുമായവര്‍ ഇന്ന് ഹിന്ദുക്കളുടെ അനൈക്യം മുതലെടുത്തു അവരോട് കാട്ടുന്ന അസഹിഷ്ണുത കാണാതെ പോകരുത്.”

ഭൂരിപക്ഷം വരുന്ന ജനത ഇന്ത്യയിലേതുപോലെ ലോകത്ത് എവിടെയെങ്കിലും അസഹിഷ്ണുതയും വിവേചനവും നേരിടുന്നുണ്ടോ എന്ന് സംശയമാണ്….

Posted by Jithin Jacob on Saturday, June 2, 2018

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.