ഇറാഖില്‍ ഐഎസ് ആക്രമണം; ഒരു കുടുംബത്തിലെ 12 പേര്‍ കൊല്ലപ്പെട്ടു

 

ബാഗ്ദാദ്; വടക്കന്‍ ഇറാഖില്‍ ഐഎസ് ഭീകരരുടെ അക്രമത്തില്‍ ഒരു കുടുംബത്തിലെ 12 പേര്‍ കൊല്ലപ്പെട്ടു. ഭീകരര്‍ പ്രദേശത്തെ ഒരു വീട് വളയുകയും ആക്രമണം നടത്തുകയുമായിരുന്നു.

മരിച്ചവരില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാെന്നാണ് റിപ്പോര്‍ട്ട്. ഐ എസ് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് അധികൃതര്‍ അവകാശപ്പെടുന്നുവെങ്കിലും ആരും ഇതുവരെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.