കൊച്ചു മകന് മോദിയുടെ പേര് നല്‍കി : ലോകത്തെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാജ്യത്തെ പ്രസിഡണ്ട് മോദിയുടെ ആരാധകന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ആരാധന മറച്ചുവെക്കാതെ ഇന്ത്യോനേഷ്യന്‍ പ്രസിഡന്റ് ജൊക്കോ വിഡോഡോ. ഇന്തോനേഷ്യ സന്ദര്‍ശനത്തിനെത്തിയ മോദിയോട് ചില കുടുംബകാര്യങ്ങള്‍ പങ്കുവച്ച കൂട്ടത്തിലാണ് വിന്‍ഡോ ആ രഹസ്യം വെളിപ്പെടുത്തിയത്. തന്റെ കൊച്ചുമകന് മോദിയുടെ പേര് നല്‍കിയെന്നതായിരുന്നു ഈ രഹസ്യം. വിഡോഡോയുടെ മൂത്തമകന് കുട്ടി പിറന്നത് 2016ലാണ്. മോദിയോടുള്ള ആരാധന കാരണം ഈ കുട്ടിക്ക് മുത്തച്ഛനിട്ട പേര് ഇങ്ങനെയാണ്-ജാന്‍ ഇതേസ് ശ്രീനരേന്ദ്ര. നരേന്ദ്ര മോദിയുടെ പേരിന്റെ ആദ്യഭാഗം. ലോക നേതാവായ മോദിക്ക് വലിയ ആരാധകനെ ലഭച്ച കാര്യം ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഏറ്റവും കൂടുതല്‍ മുസ്ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്തോനേഷ്യ. ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്തെ നാലാമത്തെ രാജ്യവുമാണ്. ഇന്തോനേഷ്യയിലെത്തിയ മോദിക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം എത്ര ഊഷ്മളമാണ് എന്ന് വ്യക്തമാക്കുന്നതായിരുന്നു എല്ല ചടങ്ങുകളും.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്തോയനേഷ്യയുമായി ചേര്‍ന്ന് തന്ത്രപ്രധാന നാവികതുറമുഖം നിര്‍മ്മിക്കുമെന്നും സന്ദര്‍ശനത്തിനിടെ മോദി പ്രഖ്യാപിച്ചു. പ്രതിരോധം, ശാസ്ത്രം, ബഹിരാകാശം, ആരോഗ്യം, റെയില്‍വേ തുടങ്ങിയ മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ 15 പുതിയ കരാറില്‍ ഇരുരാജ്യവും ഒപ്പുവെച്ചു. ദ്വീപിനോടുചേര്‍ന്ന സബാങ് നഗരത്തില്‍ പ്രത്യേക സാമ്പത്തികമേഖല സ്ഥാപിക്കാനും കൂടിക്കാഴ്ചയില്‍ തീരുമാനമായി.
ഇന്തോനേഷ്യന്‍ പൗരന്മാര്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കാനായി 30 ദിന സൗജന്യവിസ അനുവദിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇന്ത്യയുടെ പുതിയമുഖം അറിയാനായി ഇന്തോനേഷ്യക്കാരെ ക്ഷണിക്കുകയാണ്. പേരില്‍ മാത്രമല്ല ഇരുരാജ്യങ്ങളും തമ്മില്‍ സാമ്യമുള്ളതെന്നും ഇന്ത്യ-ഇന്തോനേഷ്യ സൗഹൃദത്തിലും പ്രത്യേകതയുണ്ടെന്നും ജക്കാര്‍ത്തയിലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധനചെയ്യവേ മോദി പറഞ്ഞു. നിങ്ങളില്‍ ഭൂരിഭാഗം പേരും ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ലെന്നറിയാം. പ്രയാഗില്‍ നടക്കുന്ന കുംഭമേളയില്‍ പങ്കെടുക്കാന്‍ എല്ലാവരെയും ക്ഷണിക്കുകയാണ് -മോദി പറഞ്ഞു. മോദിയുടെ ക്ഷണത്തെ ആവേശത്തോടെയാണ് വിഡോഡോയും എടുത്തത്.

ഇന്ത്യ തങ്ങളുടെ പ്രധാന പ്രതിരോധ പങ്കാളിയാണെന്ന് ജോക്കോ വിഡോഡോ പറഞ്ഞു. സബാങ്, അന്തമാന്‍ ദ്വീപുകളില്‍ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായുള്ള സഹകരണം ഇനിയും മെച്ചപ്പെടുത്തുമെന്നും മോദിയുമായി പ്രസിഡന്റ് പാലസില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം വിഡോഡോ പറഞ്ഞു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.