”സാമി-2 കിടുക്കി”ട്രെയിലര്‍ ഏറ്റെടുത്ത് ആരാധകര്‍-വീഡിയൊ


തെന്നിന്ത്യയെ ആവേശത്തിലാക്കി ചിയാന്‍ വിക്രമിന്റെ സാമി 2വിന്റെ ട്രെയ്ലര്‍. സാമി ആദ്യ ഭാഗത്തിനോട് നീതി പുലര്‍ത്തുന്ന ട്രെയ്ലര്‍ ഏറെ ആവേശത്തോടെയാണ് സിനിമാ പ്രേമികള്‍ വരവേറ്റത്. വര്‍ഷങ്ങള്‍ക്ക് ശേഷം വിക്രം വീണ്ടും കാക്കി അണിയുമ്പോള്‍ വന്‍ സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിലാണ് വിക്രം ആരാധകര്‍. കീര്‍ത്തി സുരേഷ് നായികയാവുന്ന ചിത്രം ജൂണ്‍ 14ന് തിയേറ്ററുകളിലെത്തും.
സാമിയുടെ ആദ്യ ഭാഗം സംവിധാനം ചെയ്ത ഹരി തന്നെയാണ് ഈ സിനിമയും ഒരുക്കിയിരിക്കുന്നത്. നേരം സിനിമയിലൂടെ ശ്രേദ്ധേയനായ ബോബി സിംഹയും ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ളൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രഭു, ജോണ്‍ വിജയ് സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.