‘കോണ്‍ഗ്രസിനെ യുപിക്കാര്‍ക്കറിയാം, അതുപോലെ ഗുജറാത്തുകാര്‍ക്കും’രൂക്ഷ വിമര്‍ശനവുമായി മോദി

ബറൂച്ച്: മതത്തിന്റെയും ജാതിയുടെയും പേരില്‍ ജനങ്ങളെ ഭിന്നിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബറൂച്ചില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാരിന്റെ ഏത് നടപടിയെയും എതിര്‍ക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ നയം. എതിര്‍ക്കാന്‍ മാത്രമാണ് കോണ്‍ഗ്രസുകാര്‍ വാ തുറക്കുന്നത്. കോണ്‍ഗ്രസ് എന്താണെന്നും എങ്ങനെയുള്ളതാണെന്നും ജനങ്ങള്‍ക്ക് നന്നായി അറിയാം. ജനങ്ങളെ തമ്മിലടിച്ച് നിങ്ങള്‍ ചാകുമ്പോള്‍ ചോര കുടിക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍. കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്നപ്പോള്‍ ബറൂച്ചിലെ ക്രമസമാധാന നില എത്ര പരിതാപകരമായിരുന്നെന്ന് നിങ്ങള്‍ക്കറിയാം. സംഘര്‍ഷവും കര്‍ഫ്യൂവും സര്‍വസാധാരണമായിരുന്നു. എന്നാല്‍, ബിജെപി അധികാരത്തില്‍ വന്നതോടെ ബറൂച്ച് മാത്രമല്ല, ഗുജറാത്താകമാനം സമാധാനത്തിന്റെ വിളനിലമായി- മോദി പറഞ്ഞു.ബിജെപിയുടെ ഭരണകാലത്ത്, മുസഌം ഭൂരിപക്ഷ പ്രദേശങ്ങളായ ബറൂച്ചും കച്ചും ദ്രുതഗതിയിലുള്ള വികസനത്തിനാണ് സാക്ഷ്യം വഹിച്ചത്. പതിറ്റാണ്ടുകള്‍ കോണ്‍ഗ്രസ് ഭരിച്ച ഉത്തര്‍പ്രദേശില്‍ അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്ത് സംഭവിച്ചു. കോണ്‍ഗ്രസിനെ ബി.ജെ.പി തുടച്ചു നീക്കിയില്ലേ. കോണ്‍ഗ്രസിനെ യു.പിയിലെ ജനങ്ങള്‍ക്ക് നന്നായി അറിയാം. അതുപോലെ തന്നെയാണ് ഗുജാറത്തിനുമെന്നും മോദി പറഞ്ഞു.

ഗുജറാത്തിലെ ബനസ്‌കന്ദയില്‍ പ്രളയം ഉണ്ടായപ്പോള്‍ രുഹാല്‍ ഗാന്ധി രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടാതിരിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയായിരുന്നു. അതേ രാഹുല്‍ ഗാന്ധിയാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ഉന്നത നേതാവ്. അദ്ദേഹം ബറൂച്ചിന് വേണ്ടി എന്താണ് ചെയ്തത്. നര്‍മദയ്ക്ക് വേണ്ടി രാഹുല്‍ എന്താണ് ചെയ്‌തെന്നും അദ്ദേഹം ചോദിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഗുജറാത്തില്‍ നിന്ന് വേരോടെ പിഴുതുമാറ്റപ്പെടും.
ശനിയാഴ്ച്ച ഒന്നാംഘട്ടവേട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമന്ത്രിയുടെ പ്രചരണം. 9 റാലികളില്‍ അദ്ദേഹം പങ്കെടുക്കും.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.