‘ചോക്കലേറ്റ് നിറം, പശ്ചാത്തലത്തില്‍ കൊണാര്‍ക്ക് സൂര്യക്ഷേത്രം’പുതിയ പത്ത് രൂപ നോട്ടുവരുന്നു

മുംബൈ: ചോക്കലേറ്റ് നിറത്തിലുള്ള പുതിയ പത്തുരൂപയുടെ നോട്ട് റിസര്‍വ് ബാങ്ക് ഉടനെ പുറത്തിറക്കും. മഹാത്മാഗാന്ധി സീരിസില്‍ പെടുന്ന പത്തുരൂപയുടെ 100 കോടി നോട്ടുകള്‍ ഇതിനകംതന്നെ അച്ചടി പൂര്‍ത്തിയാക്ക കഴിഞ്ഞുവെന്ന് റിസര്‍വ്വ് ബാങ്ക് അറിയിക്കുന്നു.
ചോക്കലേറ്റ് ബ്രൗണ്‍ കളറിലുള്ള നോട്ടില്‍ കൊണാര്‍ക് സൂര്യക്ഷേത്രത്തിന്റെ ചിത്രവും പതിച്ചിട്ടുണ്ട്. പുതിയ ഡിസൈന്‍ കഴിഞ്ഞയാഴ്ചയാണ് സര്‍ക്കാര്‍ അംഗീകരിച്ചത്. ഇതിനുമുമ്പ് 2005ലാണ് പത്ത് രൂപ നോട്ടിന്റെ ഡിസൈന്‍ മാറ്റിയത്. കഴിഞ്ഞ ഓഗസ്റ്റിലാണ് മഹാത്മാഗാന്ധി 200 ന്റെയും 50 ന്റെയും നോട്ടുകള്‍ പുറത്തിറക്കിയത്. ചെറിയ നോട്ടുകള്‍ ധാരാളം പുറത്തിറക്കി 2000 രൂപയുടെ നോട്ടുകള്‍ പടിപടിയായി വിപണിയില്‍ നിന്ന് പിന്‍വലിക്കാനാണ് ആര്‍ബിഐ നീക്കമെന്ന അഭ്യൂഹം ശക്തമാണ്. 2000ത്തിന്റെ നോട്ടുകള്‍ പിന്‍വലിക്കുമെന്നും സൂചനയുണ്ട്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.