യുക്തിവാദത്തില്‍ നിന്ന് വിശ്വാസത്തിലേക്കെന്ന് സക്കര്‍ബര്‍ഗ് : ബുദ്ധമത വിഹാരത്തില്‍ പ്രാര്‍ത്ഥന നിരതനായി നില്‍ക്കുന്ന ഫോട്ടോ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

 

സാന്‍ഫ്രാന്‍സിസ്‌കോ: യുക്തിവാദിയില്‍ നിന്ന് വിശ്വാസത്തിലേക്ക് സക്കര്‍ബര്‍ഗ് മടങ്ങുന്നു. ക്രിസ്മസ് ആശംസകള്‍ക്കൊപ്പം ജൂത ആഘോഷത്തിന്റെ ആശംസകളും സക്കര്‍ബര്‍ഗ് പോസ്റ്റ് ചെയ്തപ്പോഴാണ് താങ്കള്‍ ഒരു യുക്തിവാദി ആണെന്നല്ലേ പറഞ്ഞിരുന്നത് ആരാധകര്‍ സംശയം ഉന്നയിച്ചത്. ഫേസ്ബുക്കില്‍ മതവിശ്വാസം ഏതെന്ന് എഴുതാനുള്ളിടത്ത് യുക്തിവാദി എന്നാണ് സക്കര്‍ബര്‍ഗ് എഴുതിയിരിക്കുന്നത്.

മതത്തിലേക്കുള്ള ഈ മനം മാറ്റം മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പുതുവര്‍ഷ പ്രഖ്യാപനമാണ്. ജൂതകുടുംബത്തില്‍ ജനിച്ചു വളര്‍ന്ന താന്‍ ഇടക്കാലം യുക്തിവാദിയായിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയല്ല എന്നാണ് അദ്ദേഹം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. എല്ലാത്തിനെയും ചോദ്യം ചെയ്തിരുന്ന ഒരു കാലമുണ്ടായിരുന്നു. മതം വളരെ പ്രധാനപ്പെട്ടതാണെന്ന് പക്ഷേ ഇപ്പോള്‍ തിരിച്ചറിയുന്നു- സക്കര്‍ബര്‍ഗ് മനസ് തുറന്നു.

ബുദ്ധിസ്റ്റ് വിശ്വാസിയായ ഭാര്യ പ്രസില ചാന്റെ ചിന്താധാരകളെ പ്രശംസിച്ച് പോസ്റ്റിട്ടിരുന്ന സക്കര്‍ബര്‍ഗ്, ചൈനയിലെ വൈല്‍ഡ് ഡൂസ് പഗോഡയില്‍ പ്രാര്‍ത്ഥനാ നിരതനായി നില്‍ക്കുന്ന പടവും ഒപ്പം നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ട നടത്തിയയും ലോകം കൗതകപൂര്‍വ്വം വീക്ഷിച്ചതാണ്.

അഭിപ്രായങ്ങള്‍

You might also like More from author