ഫിലിപ്പൈന്‍സില്‍ ജയില്‍ ആക്രമിച്ച് 150 തടവുപുള്ളികളെ രക്ഷപ്പെടുത്തി

മനില: ഫിലിപ്പൈന്‍സില്‍ ജയില്‍ ആക്രമിച്ച് തടവുപുള്ളികളെ രക്ഷപ്പെടുത്തി. നോര്‍ത്ത് കോട്ടബാട്ടോ ജില്ലയിലെ കിഡപവാന്‍ നഗരത്തിലെ ജയിലാണ് തോക്കുധാരികള്‍ ആക്രമിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. 150-ല്‍ അധികം തടവുകാര്‍ രക്ഷപ്പെട്ടതായാണ് സൂചന.

ഒരു ഡസനില്‍ അധികം പേര്‍ ജയില്‍ ആക്രമിക്കാനെത്തിയ സംഘത്തിലുണ്ടായിരുന്നു. ഇവര്‍ക്കു ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് അധികൃതര്‍ സംശയിക്കുന്നു. മോറോ ഇസ്ലാമിക് ലിബറേഷന്‍ ഫ്രണ്ട്, അബു സയാഫ് എന്നിവരെയാണ് ജയില്‍ ആക്രമണത്തില്‍ സംശയിക്കുന്നത്. ആക്രമണത്തില്‍ ഒരു തടവുകാരനു പരിക്കേറ്റിട്ടുണ്ട്. അക്രമികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് തടവുകാര്‍ രക്ഷപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. ഏറ്റുമുട്ടലിനിടെ തീപിടിത്തമുണ്ടായതും സ്ഥിതിഗതികള്‍ വഷളാക്കി.

അഭിപ്രായങ്ങള്‍

You might also like More from author