അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ 15,000 കോടി രൂപയുടെ സ്വത്തുക്കള്‍ യു.എ.ഇ സര്‍ക്കാര്‍ കണ്ടുകെട്ടി

ദുബായ്: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ 15,000 കോടി രൂപയുടെ സ്വത്തുക്കള്‍ യു.എ.ഇ സര്‍ക്കാര്‍ കണ്ടുകെട്ടി. ദാവൂദിനെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായി ശ്രമിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചതിന് പിന്നാലെയാണ് ഈ നടപടി. ഇന്ത്യയുടെ നിരന്തരമായ സമ്മര്‍ദ്ദമാണ് ഇതിനു പിന്നിലെന്നാണ് അറിയുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യു.എ.ഇ സന്ദര്‍ശനം നടത്തിയപ്പോള്‍ ദാവൂദിന്റെ സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ അവിടുത്തെ സര്‍ക്കാരിന് കൈമാറിയിരുന്നു എന്നും വിവരമുണ്ട്. 1993-ല്‍ മുംബൈയില്‍ നടന്ന സ്‌ഫോടന പരമ്പരയുമായി ബന്ധമുള്ള ദാവൂദ് പിടികിട്ടാപ്പുള്ളിയാണ്. സ്‌ഫോടനത്തില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. ദാവൂദിനെതിരെയുള്ള ഇന്ത്യന്‍ നീക്കങ്ങള്‍ക്ക് യു.എ.ഇ നടപടി സഹായമാകുമെന്നാണ് വിലയിരുത്തല്‍.

അഭിപ്രായങ്ങള്‍

You might also like More from author