‘ഒരു ഡയറി തെറ്റാതെ അടിക്കാന്‍ കഴിയാത്തവര്‍ നോട്ടടിക്കാത്തതിനെ വിമര്‍ശിക്കുന്നു’ സിപിഎം-സിപിഐ ചക്കളത്തിപോരിനെ കളിയാക്കി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: സര്‍ക്കാര്‍ ഡയറി വീണ്ടും അടിക്കാനുള്ള മുഖ്യമന്ത്രിയെ കളിയാക്കി സോഷ്യല്‍ മീഡിയ. ഡയറിയില്‍ അക്ഷരമാല ക്രമം ഉപേക്ഷിച്ച് സിപിഎം മന്ത്രിമാരുടെ പേര് ആദ്യവും ഘടകകക്ഷികളില്‍ സിപിഐ മന്ത്രിമാരുടെ പേരുകള്‍ അവസാനവും അച്ചടിച്ചതാണ് വിവാദമായത്. സിപിഐ മന്ത്രിമാര്‍ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് അച്ചടിച്ച ഡയറികള്‍ വിതരണം നിര്‍ത്തിവെച്ച് പുതിയ ഡയറി അച്ചടിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിക്കുകയായിരുന്നു.

അച്ചടിച്ച ഡയറികള്‍ വിതരണം ചെയ്യാതിരിക്കാന്‍ നിര്‍ദ്ദേശിച്ച മുഖ്യമന്ത്രിയുടെ തീരുമാനത്തിന് എന്ത് ന്യായീകരണമാണ് നല്‍കാനാവുക എന്നാണ് വിമര്‍ശകരുടെ ചോദ്യം.

ഒരു ഡയറി പോലും കൃത്യമായി അച്ചടിക്കാന്‍ അറിയാത്തവര്‍ നോട്ട് അച്ചടി വൈകുന്നു എന്ന് വിലപിക്കുന്നത് രസകരമാണെന്നും ചിലര്‍ പരിഹസിക്കുന്നു.

 

അഭിപ്രായങ്ങള്‍

You might also like More from author