‘കമ്മ്യൂണിസ്റ്റുകള്‍ ത്രിപുരയില്‍ നടത്തിയ ഭീകരതയുടെ വാര്‍ത്തകള്‍ രാജ്യം അറിയാന്‍ പോകുന്നതേ ഉള്ളു”in face book

ജിതിന്‍ ജേക്കബ്

 

ത്രിപുര തിരഞ്ഞെടുപ്പ് വിജയത്തില്‍ കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെല്ലാം ആവേശത്തിലാണല്ലോ. എങ്ങനെയാണ് ത്രിപുര എന്ന കമ്മ്യൂണിസ്റ്റ് ഭീകര സംസ്ഥാനത്തു ബിജെപിക്ക് ജയിക്കാനായത് എന്നാലോചിച്ചുണ്ടോ ?

കമ്മ്യൂണിസ്റ്റ് ഏകാധിപത്യം മാത്രം ഉണ്ടായിരുന്ന രണ്ട് സംസ്ഥാനങ്ങളായിരുന്നു ബംഗാളും ത്രിപുരയും. രണ്ടിടത്തും പ്രതിപക്ഷം എന്നൊന്നില്ലായിരുന്നു. സിപിഎം അല്ലാതെ വേറൊരു പാര്‍ട്ടിയെയും വളരാന്‍ പോയിട്ട് പ്രവര്‍ത്തിക്കാന്‍ പോലും അവര്‍ സമ്മതിച്ചിരുന്നില്ല.

തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും പ്രദേശങ്ങളില്‍ സിപിഎം സ്ഥാനാര്‍ഥിക്കു വോട്ട് കുറയുകയോ തോല്‍ക്കുകയോ ചെയ്താല്‍ സിപിഎം ചെയ്തിരുന്നത് സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത ഭീകരതയാണ്. ആ പ്രദേശങ്ങളില്‍ വൈദ്യുതി കൊടുക്കില്ല, റോഡുകള്‍ കുത്തിപൊളിക്കും, വെള്ളം ഉണ്ടാകില്ല… അങ്ങനെ കമ്മ്യൂണിസ്റ്റ് ഭീകരതയുടെ ഈറ്റില്ലമായിരുന്നു ബംഗാളും ത്രിപുരയും.

അവിടുത്തെ കമ്മ്യൂണിസ്റ്റ് ഭീകരത ഭയന്ന് മറ്റ് പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കാന്‍ പോലും ആരും ഉണ്ടാകില്ലായിരുന്നു. ബംഗാളില്‍ 35 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണ കാലയളവില്‍ കൊന്നൊടുക്കിയത് 25000 ത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ്. ത്രിപുരയിലും ആയിരക്കണക്കിന് കോണ്‍ഗ്രെസ്സുകാരെ കൊന്നൊടുക്കി. ബിജെപി ശക്തമായ 2014 ന് ശേഷം മാത്രം 9 ബിജെപി പ്രവര്‍ത്തകരെയാണ് ത്രിപുരയില്‍ കമ്മ്യൂണിസ്റ്റുകാര്‍ കൊന്നത്.

ഓര്‍ക്കണം അബ്ദുള്ളകുട്ടി എന്ന മുന്‍ സിപിഎം നേതാവിന്റെ വെളിപ്പെടുത്തല്‍. ഇന്നത്തെ മുഖ്യമന്ത്രി പിണറായി പാര്‍ട്ടി ക്ലാസ്സില്‍ പറഞ്ഞുകൊടുത്തുപോലും രാഷ്ട്രീയ എതിരാളികളെ കൊല്ലേണ്ട രീതിയെക്കുറിച്ചാണ്. ബംഗാളില്‍ കൊല്ലുന്നതുപോലെ കൊല്ലണം എന്നാണ് പിണറായി കേരളത്തിലെ പാര്‍ട്ടി നേതാക്കളോട് ആഹ്വനം ചെയ്തത്.

പ്രതിപക്ഷം എന്നൊന്നില്ലാത്തതുകൊണ്ടുമാത്രമാണ് ഇക്കാലയളവ് മുഴുവന്‍ കമ്മ്യൂണിസ്റ്റ് ഭരണം ബംഗാളിലും ത്രിപുരയിലും സാധ്യമായത്. ശക്തമായ ഒരു പ്രതിപക്ഷം ഉണ്ടെന്നും അവര്‍ക്ക് തങ്ങളെ ഈ ഭീകരരുടെ ഇടയില്‍നിന്നു രക്ഷിക്കാന്‍ കഴിയുമെന്നും ഒരു വിശ്വാസം ഉണ്ടായാല്‍ മാത്രമേ ജനം സിപിഎം എതിരായി വോട്ട് ചെയ്യാന്‍ തയ്യാറാകുമായിരുന്നുള്ളൂ. ബംഗാളിലെ ജനങ്ങള്‍ക്ക് അങ്ങനെ ഒരു വിശ്വാസം വന്നത് മമത ബാനര്‍ജി വന്നതോടെയാണ്. അതോടെ സിപിഎം നെ ജനം തുടച്ചു നീക്കി.

വര്‍ഷങ്ങളോളം നിശബ്ദമായി ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചതിന്റെ ഫലമായി ബിജെപി യില്‍ ജനത്തിന് വിശ്വാസം വന്നു. അതിന്റെ ഫലമാണ് ഇന്നലെ ത്രിപുരയില്‍ കണ്ടത്.

അപ്പോള്‍ ചോദിക്കും കേരളത്തില്‍ എന്തെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയാതിരുന്നത് എന്ന് ? കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ തന്നെ വിമോചന സമരം നടന്നു. മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തില്‍ നടന്ന ആ വിമോചന സമരവും, ന്യൂനപക്ഷങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയും, കോണ്‍ഗ്രസ് ശക്തമായിരുന്നതും, കെ കരുണാകരന്‍ എന്ന ശക്തനായ നേതാവിന്റെ സാന്നിധ്യവുമൊക്കെയാണ് കേരളത്തെ ഒരു കമ്മ്യൂണിസ്റ്റ് ഭീകര സംസ്ഥാനമാകുന്നതില്‍ നിന്നും രക്ഷിച്ചത്.

എതിരാളികളെ കൊന്നൊടുക്കിയും ജനങ്ങളെ പേടിപ്പിച്ചും അധികാരം നിലനിര്‍ത്തിപോന്ന കമ്മ്യൂണിസ്റ്റ് ഭീകരതയെകുറിച്ചു വാര്‍ത്തകള്‍ പോലും പുറംലോകം അറിഞ്ഞിരുന്നില്ല, അല്ലെങ്കില്‍ CITU മാധ്യമങ്ങളെ ഉപയോഗിച്ചു അവര്‍ വാര്‍ത്തകളും മുക്കിയിരുന്നു.

മമത ബാനര്‍ജി ബംഗാള്‍ മുഖ്യമന്ത്രി ആയതിനു ശേഷമാണ് ബംഗാളില്‍ ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് ഭീകരതയെകുറിച്ചു ലോകം അറിഞ്ഞത്.

മണിക്ക് സര്‍ക്കാര്‍ എന്ന സൗമ്യ മുഖം പുറമെ കാണിച്ച് കമ്മ്യൂണിസ്റ്റുകാര്‍ ത്രിപുരയില്‍ നടത്തിയിട്ടുള്ള ഭീകരതയുടെ വാര്‍ത്തകള്‍ രാജ്യം അറിയാന്‍ പോകുന്നതേയുള്ളൂ.

ബംഗാളിലും ത്രിപുരയിലും കമ്മ്യൂണിസ്റ്റ്കാര്‍ കൊന്നുതള്ളിയ പതിനായിരക്കണക്കിന് സാധാരണക്കാരുടെ ആത്മാക്കള്‍ക്ക് ഇപ്പോഴാകും ശാന്തി ലഭിച്ചിരിക്കുക.

കേരളത്തിലെ CITU മാധ്യമങ്ങള്‍ ഇപ്പോഴും ത്രിപുരയിലെ കമ്മ്യൂണിസ്റ്റ് തോല്‍വിക്ക് വെള്ളപൂശാന്‍ ശതമാനക്കണക്കുമായി ഇറങ്ങിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സിപിഎം ന് കിട്ടിയ വോട്ട് ശതമാനത്തില്‍ ശതമാനത്തില്‍ നിന്നും നാമമാത്രമായ കുറവേ ഉണ്ടായിട്ടുള്ളു പോലും.

കഴിഞ്ഞ നിയമ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ സിപിഎം നേടിയത് 64. 4% വോട്ടാണെന്ന കാര്യം നൈസ് ആയി മുക്കി.

20 കൊല്ലത്തെ കമ്മ്യൂണിസ്റ്റ് ഭരണം ത്രിപുരക്ക് സമ്മാനിച്ചത് 67% ജനങ്ങളും ദാരിദ്ര്യരേഖക്ക് താഴെയായി എന്നതാണ് ! ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തൊഴിലില്ലായ്മ ഉള്ളതും ത്രിപുരയിലാണ്.

കമ്മ്യൂണിസ്റ്റ് ഭീകരതയുടെ നാളുകള്‍ കഴിഞ്ഞപ്പോള്‍ ബംഗാളിലേക്ക് നിക്ഷേപങ്ങള്‍ ഒഴുകി. അവിടെ തൊഴില്‍ അഭിവൃദ്ധിപ്പെട്ടു. ത്രിപുരയും ഇനി ആവഴിക്കു തന്നെ.

പിണറായി ഭരണം ഒരിക്കല്‍ കൂടി കേരളത്തില്‍ ഉണ്ടാകണം. എങ്കിലേ കൂടുതല്‍ ജീര്‍ണ്ണിക്കു. ജീര്‍ണ്ണിച്ചു ജീര്‍ണ്ണിച്ചു ബംഗാളിലെയും ത്രിപുരയിലെയും പോലെ ഒരിക്കലും തിരിച്ചുവരാത്ത രീതിയില്‍ തകര്‍ന്നടിയണം. അപ്പോഴേ കേരളവും രക്ഷപെടൂ..

ത്രിപുര തിരഞ്ഞെടുപ്പ് വിജയത്തിൽ കേരളത്തിലെ ബിജെപി പ്രവർത്തകരെല്ലാം ആവേശത്തിലാണല്ലോ. എങ്ങനെയാണ് ത്രിപുര എന്ന കമ്മ്യൂണിസ്റ…

Posted by Jithin Jacob on Saturday, March 3, 2018

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.