ഹാഷിംഗ് സംവിധാനം തകരാറില്‍ ട്വീറ്റര്‍ ഉപയോക്താക്കള്‍ എത്രയും പെട്ടെന്ന് പാസ്‌വേഡ് മാറ്റണമെന്ന് മുന്നറിയിപ്പ്

വാഷിംഗ്ടണ്‍:  പാസ്‌വേഡുകള്‍ സംരക്ഷിക്കുന്ന ഹാഷിംഗ് സംവിധാനം തകരാറായതിനാല്‍ ട്വീറ്റര്‍ ഉപയോക്താക്കളോട് എത്രയും പെട്ടെന്ന് പാസ്‌വേഡ് മാറ്റണമെന്ന് മുന്നറിയിപ്പ്. അതേസമയം പ്രശ്‌നം പരിഹരിച്ചെന്ന് ട്വിറ്റര്‍ ചീഫ് ടെക്‌നോളജി ഓഫീസര്‍ പ്രരാഗ് അഗര്‍വാള്‍ അറിയിച്ചു. 336 മില്യണ്‍ ഉപയോക്താക്കള്‍ക്കാണ് ഇത് സംബന്ധിച്ച് ട്വിറ്റര്‍ മുന്നറിയിപ്പ് നല്‍കിയത്.

ഇതോടെ പാസ്വേര്‍ഡുകള്‍ മറയില്ലാതെ ലോഗിനില്‍ എഴുതി കാണിക്കാന്‍ തുടങ്ങിയിരുന്നു. അതിനിടെ തകരാര്‍ സംബന്ധിച്ചുള്ള മുന്നറിയിപ്പ് നല്‍കിയ ട്വിറ്റര്‍ ചീഫ് ടെക്‌നോളജി ഓഫീസര്‍ പ്രരാഗ് അഗര്‍വാള്‍ മറ്റൊരു വിവാദത്തില്‍ കുടുങ്ങി. ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും പക്ഷേ, സുരക്ഷയെ മുന്‍നിര്‍ത്തിയാണ് ഇത്തരത്തില്‍ മുന്നറിയിപ്പ് നല്‍കുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍ വിമര്‍ശനങ്ങള്‍ ഏറെയായപ്പോള്‍ പ്രരാഗ് അദ്ദേഹത്തിന്റെ വാക്കുകള്‍ തിരുത്തി വീണ്ടും ട്വീറ്റ് ചെയ്തു. താന്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും മുന്നറിയിപ്പ് നല്‍കേണ്ടത് കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും കുറിച്ച പ്രരാഗ് തനിക്ക് തെറ്റ് പറ്റിയെന്നും കൂട്ടിച്ചേര്‍ത്തു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.