മരിച്ച ഐപിഎസ് ഉദ്യോഗസ്ഥന്റെ മകളുടെ പഠനം ഏറ്റെടുത്ത് യോഗി സര്‍ക്കാര്‍, സഹാനിയുടെ മരണം സിബിഐയ്ക്ക് വിടാന്‍ ശുപാര്‍ശ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം ജീവനൊടുക്കിയ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ രാജേഷ് സാഹ്നിയുടെ മകളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുത്തു.
മേയ് 29 ന് ആണ് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ലക്‌നൗവില്‍ ആത്മഹത്യ ചെയ്തത്.

സഹാനിയുടെ മരണത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീരുമാനം എടുത്തിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനു ശുപാര്‍ശ അയക്കുകയും ചെയ്തിരുന്നു.

ഉത്തര്‍പ്രദേശ് അഡീഷണല്‍ പോലീസ് സൂപ്രണ്ട് ആയിരുന്നു രാജേഷ് സാഹ്നി. സാഹ്നിയുടെ മൃതദേഹത്തില്‍ വെടിയുണ്ട കണ്ടതാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നത്.
സ്വന്തം ബുള്ളറ്റ് ഉപയോഗിച്ച് ആത്മഹത്യ ചെയ്തതാകാം എന്ന സംശയം തള്ളികളയുന്നില്ലെങ്കിലും സാഹ്നി ആത്മഹത്യ ചെയ്യാനുള്ള പ്രത്യേക കാരണങ്ങള്‍ ഉള്ളതായി ബോധ്യപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.