ചുവപ്പു കൊടി വിദ്യാര്‍ത്ഥികളുടെ രക്തത്തില്‍ മുക്കിയെടുത്ത ക്രൂരതയേക്കാള്‍ പേടിക്കണം, ഓര്‍മ്മകളെ പോലും നിശ്ബ്ദമാക്കിയ കമ്മ്യൂണിസ്റ്റ് ഫാസിസത്തെ-ടിയാമെന്‍സ്‌ക്വയര്‍ കൂട്ടക്കൊലയ്ക്ക് ഇന്ന് വാര്‍ഷികദിനം

ബീജിംഗ്: ലോക ചരിത്രത്തെ ചുവന്ന കറകൊണ്ട് കളങ്കപ്പെടുത്തിയ ടിയാനെന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊല നടന്നിട്ട് 28 വര്‍ഷം പിന്നിടുന്നു. കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിനെതിരെ നെഞ്ഛു വിരിച്ച നിന്ന വിദ്യാര്‍ത്ഥികളെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ക്രീരമായി കൊന്നു തള്ളി. ചൈനിസ് ടാങ്കുകള്‍ വിതച്ച മരണത്തീയില്‍ രക്തസാക്ഷികളായ വിദ്യാര്‍ത്ഥികള്‍ക്ക് ലോകം നീതി നല്‍കിയില്ല എന്ന സത്യത്തിന് മുകളിലാണ് ഒരോ അനുസ്മരണ ദിനവും കടന്നു പോകുന്നത്. കമ്മ്യൂണിസ്റ്റുകള്‍ അവരെ സര്‍ക്കാരിനെതിരെ അട്ടിമറി നടത്താനിറങ്ങിയ രാജ്യവിരുദ്ധരായി ചിത്രീകരിച്ചപ്പോള്‍ ലോകത്തിന് കൈകെട്ടി നില്‍ക്കേണ്ടി വന്നു. പലപ്പോഴും വീരമരണത്തിന്റെ അര്‍ഹിക്കുന്ന അനുസ്മരണം പോലും ലഭിക്കാതെയാണ് ട്വിയാമെന്‍ സ്‌ക്വയര്‍ അനുസ്മരണ ചടങ്ങ് പോലുമില്ലാതെ കടന്നു പോകുന്നത്.

ചൈനയില്‍ ജനാധിപത്യം സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് വിദ്യാര്‍ത്ഥിസമൂഹം പ്രക്ഷോഭം ആരംഭിച്ചത്. ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലെ ടിയാനെന്മെന്‍ സ്‌ക്വയറില്‍ സംഘടിച്ച അസംഖ്യം വിദ്യാര്‍ത്ഥികളെയാണ് കമ്യൂണിസ്റ്റ് ഭരണകൂടം മൃഗീയമായി കൂട്ടക്കൊല ചെയ്തു. ജനാധിപത്യം സ്ഥാപിക്കുന്നതിനായി വിദ്യാര്‍ത്ഥിസമൂഹം നടത്തിയ പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിരുന്നു. ഭരണകൂടഭീകരത പുറം ലോകമറിയാതിരിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ വിലക്ക്. ടിയാനെന്മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയോടനുബന്ധിച്ച്, വെടിയേറ്റ ഒരു വിദ്യാര്‍ത്ഥിയെ മുച്ചക്രവാഹനത്തിനു പിന്നിലിരുത്തി കൊണ്ടു പോകുന്ന ചിത്രം പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ബീജിങ്ങ് ന്യൂസ് എന്ന പ്രമുഖ ദിനപ്പത്രത്തിനെതിരേ ഭരണകൂടം കടുത്ത നടപടിയാണ് സ്വീകരിച്ചത്.

ജനാധിപത്യം സ്ഥാപനത്തിനായി മരണം വരിച്ച അസംഖ്യം വിദ്യാര്‍ത്ഥികളുടെ സ്മരണ മനസില്‍ മാത്രം കൊണ്ടു നടക്കാനാണ് ചൈനിസ് ജനതയുടെ വിധി. ഷി ജിന്‍ പിംഗ് എന്ന കമ്മ്യൂണിസ്റ്റ് ഏകാധിപതിയുടെ കൈകളില്‍ എല്ലാ അധികാരവും കേന്ദ്രീകരിക്കപ്പെട്ട വര്‍ഷം കൂടിയാണ് ഇന്ന്. ലോകത്തെ ഏറ്റവും വലിയ കൂട്ടക്കൊല നടത്തിയിട്ടും കമ്മ്യൂണിസ്റ്റ് ഏകാധിപത്യത്തിന് നേര്‍ക്ക് ചൂണ്ടു വിരല്‍ പോലും ഉയര്‍ത്താന്‍ ലോകമനസാക്ഷി കഴിഞ്ഞില്ല എന്നിടത്താണ് ലോകം ഇത്രമേല്‍ കൃതഘ്‌നമായോ എന്ന ചോദ്യം ഉയരുന്നത്. തങ്ങളുടെ നേരെ ഒരു വിരലു പോലുമുയര്‍ത്താന്‍ ലോകമനസാക്ഷിയെ സമ്മതിക്കില്ലെന്ന് ചുവപ്പന്‍ ധാര്‍ഷ്ട്യത്തിന് മുകളില്‍ നിന്നും കൊല്ലപ്പെട്ട കുട്ടികളുടെ കുടംബത്തിന്‍രെ ദീര്‍ഘനിശ്വാസങ്ങള്‍ ഒഴുകി നടക്കുന്നുണ്ട്. ഒരിക്കല്‍ അത് പൊട്ടിത്തെറിക്കുമ്പോള്‍ മറ്റൊരു ഏകാധിപതിക്ക് കൂടി അടിപതറും. ലോകമന്ന് വീണ്ടും കുറെ പ്രതിമകള്‍ ജനങ്ങള്‍ തല്ലി തകര്‍ക്കുന്നതിന് സാക്ഷിയാകും.

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.