ചൈനയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ആത്മഹത്യാ കണക്കുകള്‍ ഞെട്ടിക്കുന്നത്, ആത്മഹത്യയ്ക്ക് കാരണം തൊഴില്‍പ്രശ്‌നങ്ങള്‍ എന്ന് റിപ്പോര്‍ട്ടുകള്‍

 


ചൈനയില്‍ നൂറു കണക്കിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ ആത്മഹത്യ ചെയ്തതായി കണക്കുകള്‍ . അധികാരങ്ങളുടെ ഇടനാഴികളില്‍ ഒരു ‘പകര്‍ച്ചവ്യാധി’ എന്നാണ് ഒരു ഔദ്യോഗിക മാധ്യമ സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

2009 നും 2017 നും ഇടയില്‍ 283 പേര്‍ ആത്മഹത്യ ചെയ്തതായി ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് ജനറല്‍ അക്കാദമി ഓഫ് സയന്‍സസ് (സിഎഎസ്) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2016 ജൂലായില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് നടത്തിയ ഒരു റിപ്പോര്‍ട്ട് 2013 മുതല്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള 150 ഓളം ജീവനക്കാര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. 2013 ല്‍ 46 പേര്‍, 2015 ല്‍ 54 പേര്‍, 2015 ല്‍ 30 പേര്‍ എന്നിങ്ങനെയാണ് കണക്കുകള്‍ .

അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2017 ല്‍ 40 ഓളം ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. നിരവധി ഉദ്യോഗസ്ഥര്‍ ഉയര്‍ന്ന ഓപിസ് കെട്ടിടങ്ങളുടെ മുകളില്‍ നിന്ന് ചാടിയാണ് ജീവനൊടുക്കുന്നത്, പലരും ഓഫിസുകളില്‍ തന്നെ ആത്മഹത്യ ചെയ്യുന്നു.

കര്‍ശന മേല്‍നോട്ടവും ശക്തമായ ഡെഡ്‌ലൈനുകളും അടങ്ങിയ തൊഴില്‍ പ്രശ്‌നങ്ങളാണ് പ്രധാന കാരണം. കരിയറില്‍ ഉണ്ടാകുന്ന തിരിച്ചടികള്‍ സമ്മര്‍ദത്തിന് വഴിയൊരുക്കുന്നു, വിവാഹത്തിനും കുടുംബജീവതത്തിനുമായി കുറച്ചു സമയം മാത്രമെ പലര്‍ക്കും കിട്ടുന്നുള്ളൂ.

‘ഹോങ് കോംഗിലെ ചൈനീസ് സര്‍വകലാശാലയിലെ സോഷ്യോളജി പ്രൊഫസറായ കിന്‍ മാന്‍ ചാന്‍ പറഞ്ഞു. അഴിമതി ആരോപണങ്ങളില്‍ സഹപ്രവര്‍ത്തകരുടെയും മറ്റു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഭാഗത്തു നിന്നും സമ്മര്‍ദ്ദം നേരിടേണ്ടിവരും, ഇത് കുടുംബബന്ധങ്ങളെയും ബാധിക്കുന്നു , കുടുംബത്തെ സംരക്ഷിക്കാന്‍ അത്മഹത്യയാണ് ഇവര്‍ കാണുന്ന പരിഹാരം. അവനവനെ സംരക്ഷിക്കുന്നതിനോ അല്ലെങ്കില്‍ സ്വന്തം കുടുംബങ്ങളെ സംരക്ഷിക്കുന്നതിനോ തങ്ങളെത്തന്നെ കൊല്ലാന്‍ പലരും തീരുമാനിക്കുന്നു,

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.