‘നിങ്ങള്‍ക്കൊപ്പം ഞാനുണ്ട്’, കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സഹായം വാങ്ങി നൽകുമെന്ന് വി എസ് അച്ചുതാനന്ദന്‍

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന മത്സ്യത്തൊഴിലാളികളെ സന്ദര്‍ശിക്കാന്‍ ഭരണപരിഷ്കാരകമ്മീഷനും മുതിര്‍ന്ന സിപിഎം നേതാവുമായ വിഎസ് അച്ചുതാനന്ദന്‍ പൂന്തുറയിലെത്തി. കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ സംസ്ഥാന സർക്കാർ എല്ലാ സഹായവും ചെയ്യുമെന്നും അതുവരെ താൻ ജനങ്ങൾക്കൊപ്പം ഉണ്ടാവുമെന്നും വി.എസ് ഉറപ്പ് നൽകി. മത്സ്യത്തൊഴിലാളികൾക്ക് കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ സഹായം വാങ്ങി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നു. നിങ്ങളുടെ പരാതികൾ കേട്ടതു പോലെ തന്നെ വിഴിഞ്ഞത്തുള്ളവരേയും എനിക്ക് കാണേണ്ടതുണ്ട് എന്ന് പറഞ്ഞാണ് വി.എസ് വാക്കുകൾ അവസാനിപ്പിച്ചത്.

മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മയ്ക്കും കടകംപള്ളി സുരേന്ദ്രനും നേരെ പൂന്തുറയില്‍ മത്സ്യത്തൊഴിലാളികള്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയ സാഹചര്യത്തിലാണ് വി എസ് സന്ദര്‍ശനത്തിനെത്തിയത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.