സ്വയംസേവകനായി സായ് ധരം തേജ്, പ്രേക്ഷകശ്രദ്ധ നേടി ‘ജവാന്‍’

തെലുങ്കിലെ യുവതാരങ്ങളില്‍ മുന്‍നിര താരമായ സായ് ധരം തേജിന്റെ പുതിയ ചിത്രം ജവാന്‍ പ്രേക്ഷകശ്രദ്ധ നേടുന്നു. തേജിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗ് സിനിമ നേടി.

ആര്‍എസ്എസ് കാര്യകര്‍ത്തയാണ് തേജ് അവതരിപ്പിക്കുന്ന ജയ് എന്ന കഥാപാത്രം. കുടുംബത്തെക്കാളും മറ്റെന്തിനെക്കാളും രാഷ്ട്രമാണ് പരമപ്രധാനം എന്ന് വിശ്വസിക്കുന്ന കഥാപാത്രം. ആര്‍എസ്എസ് ആദര്‍ശങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച് രാഷ്ട്രത്തെ സേവിക്കാന്‍ ഇറങ്ങിത്തിരിക്കുന്ന ജയ്ക്ക് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷനി(ഡിആര്‍ഡിഒ)ല്‍ ജോലി നേടണമെന്നാണ് ആഗ്രഹം. ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്ത ഒക്‌റ്റോപ്പസ് എന്ന മിസൈല്‍ തട്ടിയെടുക്കാന്‍ കേശവ് (പ്രസന്ന) എന്ന ജയുടെ ബാല്യകാല സുഹൃത്ത് ശ്രമിക്കുന്നതും അതിനെത്തുടര്‍ന്നുണ്ടാകുന്ന സാഹചര്യങ്ങളുമാണ് ചിത്രത്തില്‍.

ബിവിഎസ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന് മികച്ചൊരു ത്രില്ലറിനുള്ള എല്ലാ സവിശേഷകളുമുണ്ട്. കേശവ് എന്ന വില്ലന്റെ റോള്‍ പ്രസന്ന മികച്ച രീതിയില്‍ കൈകാര്യം ചെയ്തു. സായ് ധരം തേജ് ആദര്‍ശനിഷ്ഠനായ ആര്‍എസ്എസ് ദേശസ്‌നേഹിയുടെ റോള്‍ അതിഗംഭീരമാക്കി.

ചിരഞ്ജീവിയുടെ കുടുംബത്തില്‍ നിന്നുള്ള താരമാണ് ഹിറ്റ് ചിത്രങ്ങളിലൂടെ മികച്ച ആരാധകരെ നേടിയെടുത്ത 31 കാരനായ സായ് ധരം തേജ്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.