ഇന്ത്യന്‍ വംശജന്‍ രാജ് ഷാ ഡൊണാള്‍ഡ് ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റ്

വാഷിങ്ടണ്‍: ഇന്ത്യന്‍ വംശജന്‍ രാജ് ഷായെ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി നിയമിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് ക്ലിന്റണ്‍ വിരുദ്ധ പ്രചാരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത് രാജ് ആയിരുന്നു. ഡെപ്യൂട്ടി കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍, റിസര്‍ച്ച് ഡയറക്ടര്‍ എന്നീ ചുമതലകളും ഇദ്ദേഹത്തിനുണ്ട്. ആഗോള തലത്തിലുള്ള പട്ടിണി അവസാനിപ്പിക്കുകയടക്കം ലക്ഷ്യമിട്ടുകൊണ്ടുള്ള അമേരിക്കന്‍ സര്‍ക്കാര്‍ ഏജന്‍സിയായ യുഎസ്എഐഡിയുടെ തലവനും രാജ് ആണ്.

അമേരിക്കന്‍ സര്‍ക്കാരിന്റെ ഹെയ്തിയിലേയും ഫിലിപ്പീന്‍സിലേയും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ഇദ്ദേഹമായിരുന്നു. ഗുജറാത്തില്‍ വേരുകളുള്ള രാജിന്റെ മാതാപിതാക്കള്‍ ഗുജറാത്തില്‍ നിന്നാണ് അമേരിക്കയിലേക്ക് കുടിയേറിയത്.

1970-കളില്‍ പഠനത്തിനായി അമേരിക്കയിലേക്കെത്തിയ രാജിന്റെ പിതാവ് പിന്നീട് തിരിച്ചെത്തുകയും വിവാഹത്തിന് ശേഷം വീണ്ടും അമേരിക്കയിലേക്ക് പോവുകയുമായിരുന്നു. ഷിക്കാഗോയിലായിരുന്നു ഇവര്‍ ആദ്യം താമസിച്ചിരുന്നത്. പിന്നീടി കണക്ടിക്കറ്റിലേക്ക് താമസം മാറി. ഇവിടെ വച്ചാണ് രാജ് ജനിക്കുന്നത്. ശിവം മല്ലിക് ഷായാണ് രാജിന്റെ ഭാര്യ.

അഭിപ്രായങ്ങള്‍

You might also like More from author