ഇന്ത്യന്‍ മിസൈല്‍ പരീക്ഷണത്തിനെതിരെ ചൈന: ഇന്ത്യയ്ക്കാവാമെങ്കില്‍ പാക്കിസ്ഥാനും ആകാംമെന്ന് ഗ്ലോബല്‍ ടൈംസ്

 


ബീജിങ്: ഭുഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്‌നി 4ന്റെ പരീക്ഷണത്തിനെതിരെ ചൈന. ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം ഐക്യരാഷ്ട്രസഭയുടെ നിയമങ്ങള്‍ ലംഘിക്കുന്നതാണെന്ന് ചൈനീസ് പത്രം ഗ്ലോബല്‍ ടൈംസ് കുറ്റപ്പെടുത്തുന്നു.

ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം ചൈനക്ക് വെല്ലുവിളി ഉയര്‍ത്തില്ലെന്ന് ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരു രാജ്യങ്ങളുടെയും ശക്തിയുടെ കാര്യത്തില്‍ നിരവധി വ്യത്യാസങ്ങളുണ്ട്. ഇന്ത്യക്ക് മിസൈല്‍ പരീക്ഷണത്തിന് അവകാശമുണ്ടെങ്കില്‍ പാകിസ്ഥാനും ഇതേ അവകാശമുണ്ടെന്നും ഗ്ലോബല്‍ ടൈംസ് ലേഖനം പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു 4000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ആണവ വാഹക മിസൈല്‍ ആയ അഗ്‌നി-4 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചത്. ഒഡിഷയിലെ ബാലസോറിലായിരുന്നു വിക്ഷേപണം. 17 ടണ്‍ ഭാരമുള്ള അഗ്‌നി-4 ന് 20 മീറ്റര്‍ നീളമുള്ളത് ഇന്ത്യയിലെ പല മാധ്യമങ്ങളും ചൈനക്ക് വെല്ലുവിളി ഉയര്‍ത്തുന്നതാണ് മിസൈല്‍ പരീക്ഷണം എന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അഭിപ്രായങ്ങള്‍

You might also like More from author