‘ ഇനി ചോര്‍ത്താനാവില്ല ‘ ; സുരക്ഷ വര്‍ധിപ്പിക്കുന്ന പുതിയ ഫീച്ചറൊരുക്കി ഫേസ്ബുക്ക്

ഫേസ്ബുക്ക് ഉപയോഗിക്കുന്ന വ്യക്തികളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍ ” ഹിസ്റ്ററി ” മുഴുവനുമായി നീക്കം ചെയ്യാന്‍ സഹായിക്കുന്ന പുതിയൊരു ഫീച്ചര്‍ ഉള്‍പ്പെടുത്തുകയാണ് ഫേസ്ബുക്ക് .
കാലിഫോര്‍ണിയില്‍ നടന്ന F8 കോണ്‍ഫറന്‍സിലാണ് ഈ പുതിയ സൗകര്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഫേസ്ബുക്ക് പുറത്ത് വിട്ടത് .

ഈ ഫീച്ചര്‍ വരുന്നത് വഴി ഫേസ്ബുക്ക് വഴി നമ്മള്‍ തുറന്ന വെബ്സൈറ്റ് , അപ്ലിക്കേഷന്‍ എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ നമുക്ക് കാണുവാന്‍ സാധിക്കും . ഇത് ക്ലിയര്‍ ചെയ്യുന്നത് വഴി വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധിക്കില്ല എന്നാണു ഫേസ്ബുക്ക് തരുന്ന ഉറപ്പ് .

നമ്മള്‍ ഓരോരോ തവണയും ചില വെബ്സൈറ്റ് / അപ്പ്ലികേഷന്‍സ് എന്നിവ ഉപയോഗിക്കുമ്പോള്‍ അവ നമ്മുടെ വിവരങ്ങള്‍ പ്രത്യേകമായി ശേഖരിച്ചു വെയ്ക്കുന്നുട് . സോഷ്യല്‍ മീഡിയ വഴി ഇങ്ങനെ ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ പിന്നീട് കൂടുതല്‍ സ്വീകാര്യമായ പരസ്യങ്ങള്‍ ഫേസ്ബുക്കില്‍ ലഭ്യമാക്കാന്‍ ഉപകരിക്കും .
എന്നാല്‍ ഫേസ്ബുക്കില്‍ നിന്നും നമ്മള്‍ ലോഗ്ഔട്ട്‌ ചെയ്താലും ഈ വിവരങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ കഴിയില്ല എന്നതിനാണ് ഈ സൗകര്യം വഴി പരിഹാരമായിരിക്കുന്നത് .

സാധാരണ ബ്രൌസര്‍ ഉപയോഗിക്കുമ്പോള്‍ നമുക്ക് ലഭ്യമാകുന്ന ഹിസ്റ്ററിയ്ക്ക് സമാനമായ ഒരു സംവിധാനം തന്നെയാവും ഫേസ്ബുക്കിന്റെ ” ക്ലിയര്‍ ഹിസ്റ്ററി ” . എന്നാല്‍ ഈ സംവിധാനം ലഭ്യമാകുവാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് ലഭ്യമാവുന്ന വിവരം.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.