മോദിയുടെ ജീവിതം സിനിമയാകുന്നു, നായകനാകുന്നത് ബോളിവുഡ് താരം

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിത കഥ സിനിമയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബോളിവുഡ് താരവും ബിജെപി എംപിയുമായ പരേഷ് റാവലാണ് മോദിയുടെ വേഷമിടുക ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ റാവല്‍ തന്നെയാണ് പുറത്ത് വിട്ടത്. ഒക്ടോബറില്‍ ചിത്രീകരണം തുടങ്ങും.

വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രമാണ് ഇതെന്ന് പരേഷ് റാവല്‍ പറയുന്നു. 994ല്‍ പുറത്തിറങ്ങിയ സര്‍ദാര്‍ എന്ന ചിത്രത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലായി അദ്ദേഹം വേഷമിട്ടിട്ടുണ്ട്. നിലവില്‍ രാജ് കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന സഞ്ജുവില്‍ സുനില്‍ ദത്തായാണ് പരേഷ് റാവല്‍ എത്തുന്നത്. ചിത്രം ഉടനെ തീയേറ്ററുകളില്‍ എത്തും.

ബോളിവുഡ് താരമായ സഞ്ജയ് ദത്തിന്റെ ജീവിതകഥയും ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. മേരികോം, ഭാഗ് മില്‍ഖാ ഭാഗ്, പാഡ്മാന്‍, തുടങ്ങി നിരവധി ജീവചരിത്ര സിനിമകളാണ് കഴിഞ്ഞ കുറച്ച് കാലമായി ബോളിവുഡില്‍ ഇറങ്ങിയത്. ആര്‍എസ്എസ് ചരിത്രം പറയുന്ന ബിഗ് ബജറ്റ് സിനിമ അണിയറയില്‍ ഒരുങ്ങുന്നതിനിടെ ആണ് നരേന്ദ്രമോദിയുടെ ജീവിതകഥയും വെള്ളിത്തിരയിലെത്തുന്നത്. ചിത്രത്തിന് ഇനിയും പേരിട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.