ഹോളിവുഡിനെ ഓര്‍മ്മിപ്പിച്ച് ധ്രുവനച്ചത്തിരത്തിന്റെ ടീസര്‍-വീഡിയൊ

സ്വാമി സ്‌ക്വയര്‍ 2 വിന് തൊട്ടുപിറകെ ഗൗതം വസുദേവ് മേനോന്‍ ചിത്രം ധ്രുവനച്ചത്തിരത്തിന്റെ പുതിയ തീയട്രിക്കല്‍ ടീസര്‍ അവതരിപ്പിച്ചിരിക്കുകയാണ് വിക്രം. ഹോളിവുഡ് സിനിമകളെ ഓര്‍മ്മിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാണ് പുതിയ ടീസറിലുള്ളത്.

ധ്രുവനച്ചത്തിരത്തിന്റെ ടീസര്‍ ലീക്കായെന്ന് ഇന്ന് രാവിലെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് അണിയറക്കാര്‍ തങ്ങളുടെ ട്വിറ്റര്‍ പേജുകളിലൂടെ ഒഫിഷ്യലായി പുതിയ ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം എന്തുകൊണ്ട് വൈകുന്നു എന്നതിനുള്ള ഉത്തരവും ടീസര്‍ പുറത്തുവിട്ടുകൊണ്ട് ഗൗതം മേനോന്‍ ട്വീറ്റ് ചെയ്തു.
ഏതൊരു സിനിമയ്ക്കും അതിന്റേതായൊരു യാത്രയുണ്ട്. ഇതിനുമുണ്ട് അത്തരത്തിലൊന്ന്. കാഴ്ചപ്പാട് വലുതും വ്യത്യസ്തവുമാവുമ്പോള്‍ അതിന്റേതായ സമയമെടുക്കും. പെട്ടെന്ന് നടക്കില്ല. ഫൈനല്‍ ഷെഡ്യൂള്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഗൗതം മേനോന്‍ ട്വിറ്ററില്‍ കുറിച്ചു.

 

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.