മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ദൗത്യം 2024-ല്‍ നടക്കുമെന്ന് എല്‍.പി.എസ്.സി. ഡയറക്ടര്‍ എസ്. സോമനാഥ്

പെദപരിമി: മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ദൗത്യം 2024-ല്‍ നടക്കുമെന്ന് തിരുവനന്തപുരം ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സെന്റര്‍ (എല്‍.പി.എസ്.സി.) ഡയറക്ടര്‍ എസ്. സോമനാഥ്. 2020-ല്‍ ഈ ദൗത്യം നിര്‍വഹിക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം. സോമനാഥ് തിരുപ്പതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. ദേശീയ ശാസ്ത്ര കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആളുകള്‍ ഇരിക്കുന്ന, പത്തുടണ്‍ ഭാരമുള്ള പേടകത്തെ ഭൂമിയെ ചുറ്റുന്ന പഥത്തിലെത്തിക്കണം. അതിനു കഴിയുംവിധം ജി.എസ്.എല്‍.വി.മൂന്ന് റോക്കറ്റ് രൂപകല്പന ചെയ്യേണ്ടതുണ്ട്. ആദ്യം ആളെ കയറ്റാതെ പരീക്ഷിച്ച് സുരക്ഷ ഉറപ്പാക്കും. അതിനുശേഷമേ മനുഷ്യനെ ഉപയോഗിച്ച് ദൗത്യം നടത്തൂ അദ്ദേഹം പറഞ്ഞു. ഐ.എസ്.ആര്‍.ഒ. ഫെബ്രുവരി ആദ്യം നൂറ്റിമൂന്ന് ഉപഗ്രഹങ്ങളെ പി.എസ്.എല്‍.വി. റോക്കറ്റിലൂടെ വിക്ഷേപിക്കും. ഇതൊരു റെക്കോഡ് ആകും. നടപ്പു സാമ്പത്തികവര്‍ഷം എട്ടു പി.എസ്.എല്‍.വി. വിക്ഷേപണങ്ങളാണ് നിശ്ചയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായങ്ങള്‍

You might also like More from author