ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളം മുന്നില്‍; സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി ബബിത

പൂനെ: ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കി കേരളത്തിന്റെ ബബിത. പാലക്കാട് കല്ലടി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ബബിത. സബ്ജൂനിയര്‍ തലത്തില്‍ 400, 600 വിഭാഗങ്ങളില്‍ തുടങ്ങിയ മികവ് മധ്യ ദീര്‍ഘദൂരയിനങ്ങളിലേക്ക് പറിച്ചുനട്ടത് പരിശീലകനായ രാമചന്ദ്രനാണ്. സംസ്ഥാന കായികോത്സവത്തില്‍ 1500 മീറ്ററില്‍ ബബിത സ്വര്‍ണ്ണം നേടിയിരുന്നു.

2011 മുതലാണ് ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളത്തിനു വേണ്ടി മത്സരിച്ച് തുടങ്ങിയത്. മലേഷ്യയില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍ മീറ്റിലും ബ്രസീലില്‍ നടന്ന ലോക സ്‌കൂള്‍ മീറ്റിലും 800 മീറ്ററിലും ബബിത വെങ്കലം നേടിയിരുന്നു. വാണിയംകുളം ചുക്കന്‍മാര്‍തൊടി ബാലകൃഷ്ണന്റെയും കമലത്തിന്റെയും മകളാണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ബബിത.

മീറ്റിന്റെ മൂന്നാം ദിനമായ ഇന്ന് കേരള വെള്ളിയോടെയാണ് മെഡല്‍ വേട്ടയ്ക്ക് തുടക്കം കുറിച്ചത്. പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ നടത്തത്തില്‍ പാലക്കാട് മുണ്ടൂര്‍ സ്‌കൂളിന്റെ എസ്. വൈദേഹിയാണ് ഇന്നത്തെ ആദ്യ മെഡല്‍ നേടിയത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വൈദേഹി മുതിര്‍ന്ന ചേച്ചിമാര്‍ക്കൊപ്പം നടന്നാണ് വെള്ളിയിലേക്ക് കുതിച്ചത്.

പാലക്കാട് മുണ്ടൂര്‍ മൂത്തേടംവീട്ടില്‍ ശശികുമാറിന്റെയും വിജയകുമാരിയുടെയും മൂന്ന് മക്കളില്‍ രണ്ടാമത്തെ മകളാണ് വൈദേഹി. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നടന്ന ദേശീയ സ്‌കൂള്‍ മീറ്റിലും സംസ്ഥാന മീറ്റിലും വൈദേഹി വെള്ളി നേടിയിരുന്നു. പുരുഷന്മാരുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ അഭിനന്ദ് സുന്ദരേശന്‍ വെള്ളി മെഡല്‍ കരസ്ഥമാക്കി.

അഭിപ്രായങ്ങള്‍

You might also like More from author