ദലൈലാമയുടെ പരിപാടിയില്‍ ടിബറ്റുകാര്‍ പങ്കെടുക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തി ചൈന


ബീജിങ്: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ പരിപാടിയില്‍ ടിബറ്റന്‍ പൗരന്‍മാര്‍ പങ്കെടുക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തി ചൈനീസ് സര്‍ക്കാര്‍. നേപ്പാളിലെ ബോദ്ഗയയിലാണ് ദലൈലാമയുടെ പരിപാടി നടക്കാനിരുന്നത്. തീവ്രവാദത്തെയും വിഘടനവാദത്തെയും ചെറുക്കുന്നതിനായി കൂടുതല്‍ യാത്ര നിയന്ത്രണങ്ങള്‍ ഉണ്ടാവുമെന്ന് ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

2016 നവംബര്‍ മുതല്‍ ടിബറ്റന്‍ പൗരന്‍മാരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുന്നത് ചൈനീസ് സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. ഇവര്‍ക്ക് മേല്‍ യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ചൈന ഇത്തരമൊരു നടപടി എടുത്തതെന്നാണ് റിപ്പോര്‍ട്ട്. ചൈനക്ക് തങ്ങളുടെമേല്‍ ഇത്തരമൊരു നിയന്ത്രണം സമീപ ഭാവിയില്‍ ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് നിലപാടിലാണ് ടിബറ്റ്. നേപ്പാളിലേക്കുള്ള വിമാന സര്‍വീസുകളിലും ടൂര്‍ പാക്കേജുകളിലും നിയന്ത്രണമേര്‍പ്പെടുത്താനും ചൈനീസ് സര്‍ക്കാറിന്റെ നിര്‍ദേശമുണ്ടെന്ന് നേപ്പാളി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടിബറ്റന്‍ പൗരന്‍മാരുടെ ബന്ധുക്കളാരെങ്കിലും നേപ്പാളിലുണ്ടെങ്കില്‍ ദലൈലാമയുടെ പരിപാടി തുടങ്ങുന്നതിന് മുമ്പ് അവരോട് തിരിച്ചെത്താന്‍ ആവശ്യപ്പെടണമെന്ന് ടിബറ്റന്‍ പൗരന്‍മാരോട് ചൈന നിര്‍ദേശിച്ചതായി വാര്‍ത്തകളുണ്ട്.

അഭിപ്രായങ്ങള്‍

You might also like More from author