‘ഹിന്ദുവായ മോദി ഭരിക്കുന്നിടത്ത് മുസ്ലിം നാമധാരിയായ ഞാന്‍ സുരക്ഷിതനെങ്കില്‍ അതാണ് മതേതരത്വം’ വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്എന്റെ സര്‍ട്ടിഫിക്കറ്റ് പേര് ഷംനാദ് മുഹമ്മദ്.വാപ്പാടെ പേര് മുഹമ്മദ് അബ്ദുള്‍ ഖാദര്‍. എന്നെ അടുത്തറിയുന്ന ചില സുഹൃത്തുക്കള്‍ മാത്രമേ അറിയൂ ഞാനൊരു അവിശ്വാസി ആണെന്ന്. മറ്റുള്ളവരുടെ കണ്ണില്‍ ഞാനിന്നും മുസ്‌ളീം തന്നെയാണ്.
ഇനി പോയിന്റിലേക്ക്. ഇന്ത്യ കഴിഞ്ഞ രണ്ടര വര്‍ഷമായി മൃഗീയ ഭൂരിപക്ഷത്തോടെ ഭരിക്കുന്നത് തീവ്ര ഹിന്ദുത്വ അജണ്ടകള്‍ ഉള്ളതായി പറയപ്പെടുന്ന ശ്രീ: നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടി ബിജെപിയുമാണ്.
ഈ രണ്ടര വര്‍ഷത്തിനിടയ്ക്ക് 80% വരുന്ന ഇന്ത്യയിലെ ഹിന്ദുക്കള്‍ വിചാരിച്ചിരുന്നെങ്കില്‍ ഭരണകൂട സപ്പോര്‍ട്ട് കൂടെ തന്നെ 20 % വരുന്ന ന്യൂനപക്ഷങ്ങളെ ഫാസിസത്തിലൂടെ തുടച്ച് നീക്കാമായിരുന്നു.എന്നിട്ടുമെന്തേ അങ്ങനെ ഒന്ന് സംഭവിച്ചില്ല. ഹിന്ദു രാഷ്ട്രം പുലര്‍ന്നില്ല.

ഫാസിസം ഉയര്‍ത്തി കാണിക്കാന്‍ അപൂര്‍ണ്ണങ്ങളായ തെളിവുകളുടെ ബലത്തിലുള്ള ഒരു അഖ്‌ലാഖിന്റെ മരണം മാത്രമല്ലേ ഉള്ളൂ. അതോ ഈ രണ്ടര വര്‍ഷം ചെറിയ കാലയളവായിരുന്നോ. 1947 ല്‍ ആറു മാസം കൊണ്ട് ഇന്ത്യ കലാപഭൂമി ആയെങ്കില്‍ എന്ത് കൊണ്ട് ഈ രണ്ടര വര്‍ഷം കൊണ്ടായില്ല. എന്തേ നരേന്ദ്ര മോദിക്ക് പേടിയാണോ?
ഈ രണ്ടര വര്‍ഷത്തിനിടയ്ക്ക് ന്യൂനപക്ഷങ്ങള്‍ക്ക് നേരെ എത്ര കലാപമുണ്ടായി? അതും പോട്ടെ കേന്ദ്രത്തിലും സംസ്ഥാനത്തിലും ബി ജെ പി ഭരിക്കുന്ന എത്രയിടങ്ങളില്‍ ന്യൂനപക്ഷം വേട്ടയാടപ്പെട്ടു?.
ഞാനിന്ന് ജീവിക്കുന്നത് ഗോവധ നിരോധന നിയമം പ്രാപല്യത്തിലുള്ള മഹാരാഷ്ട്രയിലാണ്. ഇന്ന് കഴിച്ചത് ബീഫ് റോസ്റ്റും .എന്തേ എന്നെ ആരും ബീഫ് കഴിച്ചതിന്റെ പേരില്‍ തല്ലിയില്ല?
മോദി ഫാസിസ്റ്റാണ് ഏകാധിപതിയാണ് എന്ന് ഊതി പെരുപ്പിച്ച ബലൂണും പാറി പറപ്പിച്ച് നടക്കുന്നവര്‍ ഒന്ന് ശ്രദ്ധിക്കുക. ആ ബലൂണിന്റെ കാറ്റ് ചോര്‍ന്ന് തുടങ്ങി. നമ്പര് ഒന്ന് മാറ്റി പിടിച്ചു നോക്കൂ.
ഇന്ത്യ എന്ന മഹാരാജ്യത്ത് മോദി എന്ന ഹിന്ദു ഭരണാധികാരി ഭരിക്കുന്ന സമയത്ത് ഞാനെന്ന മുസ്‌ളീം നാമധാരി സുരക്ഷിതനായി വസിക്കുന്നുണ്ടെങ്കില്‍ അത് തന്നെയാണ് മതേതരത്വം.നാനാത്വത്തില്‍ ഏകത്വം.

അഭിപ്രായങ്ങള്‍

You might also like More from author