വിനീതനായി നിതിന്‍ ഗഡ്കരിയോട് റിപ്പോര്‍ട്ട് ചെയ്ത് മോദി, സോഷ്യല്‍ മീഡിയ വൈറലാക്കിയ ഈ ചിത്രം പറയുന്നത് സമയത്തിന്റെ ശക്തിയുടെ കഥ

 

ഡല്‍ഹി: പോയ വര്‍ഷങ്ങളില്‍ സോഷ്യല്‍ മീഡിയ ഏറെ ആഘോഷമാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിരവധി ഫോട്ടോകളാണ്. എന്നാല്‍ ഏഴ് വര്‍ഷം മുമ്പെടുത്ത ഒരു ഫോട്ടോയാണ് ഈ വര്‍ഷം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയാകുന്നത്. ഒരു പൊതു പരിപാടിയ്ക്കിടെ അന്നത്തെ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയ്ക്ക് മോദി റിപ്പോര്‍ട്ട് ചെയ്യുന്നതാണ് ഫോട്ടോയിലുള്ളത്.

ഇന്നത്തെ മോദി നയിക്കുന്ന മന്ത്രിസഭയിലെ പ്രമുഖരുള്‍പ്പടെ വേദിയിലിരിക്കുമ്പോള്‍ സംഘാടക റോളിലാണ് മോദി. അരുണ്‍ ജെയ്റ്റ്‌ലി, സുഷമ സ്വരാജ്, എല്‍.കെ അദ്വാനി എന്നിവരും ചിത്രത്തിലുണ്ട്.
2010ല്‍ ഈ ഫോട്ടോ എടുക്കുന്ന സമയത്ത് എല്‍.കെ അദ്വാനി ബിജെപി നേതൃത്വത്തില്‍ നിര്‍ണായക റോള്‍ വഹിച്ചിരുന്നു. സുഷമ സ്വരാജ് ലോക സഭ പ്രതിപക്ഷ നേതാവും അരുണ്‍ ജെയ്റ്റ്‌ലി രാജ്യസഭ പ്രതിപക്ഷ നേതാവും ആയിരുന്നു.
മോദിയാകട്ടെ അന്ന് ഡല്‍ഹിയില്‍ അത്രയൊന്നും അറിയപ്പെടുന്ന നേതാവായിരുന്നില്ല. നിതിന്‍ ഗഡ്കരി ഉള്‍പ്പടെ വേദിയിലിരിക്കുന്നവരെല്ലാം ബിജെപിയുടെ നിര്‍ണായക ചുമതലകള്‍ വഹിക്കുകയും ചെയ്തിരുന്നു. സമയമാണ് ഏറ്റവും ശക്തമായ യാഥാര്‍ത്ഥ്യം എന്ന കുറിപ്പോടെയാണ് ചിത്രം ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്‌സ് അപ് തുടങ്ങിയ നവമാധ്യമങ്ങളില്‍ വൈറലായത്. 2012 ല്‍ ഗുജറാത്തില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയതോടെയാണ് മോദി ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത് .പിന്നീട് 2013ല്‍ മോദി ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തെത്തിയത് അപൂര്‍വ്വതയുള്ള ചരിത്രമാണ്.വേദിയിലുള്ള പ്രമുഖരെ മറികടന്നായിരുന്നു മോദിയുടെ ജനനേതാവായുള്ള വളര്‍ച്ചയും സ്ഥാനാരോഹണവും.

അഭിപ്രായങ്ങള്‍

You might also like More from author