സുന്‍ജുവാനിലെ മരണങ്ങള്‍ക്ക്  പ്രതികാരം: സൂത്രധാരനെ വളഞ്ഞിട്ട് പിടിച്ച് കൊലപ്പെടുത്തി, പോരാട്ടത്തിലെ നാഴികക്കല്ലെന്ന് സൈന്യം


ജമ്മു: ആറു സൈനികരുടെ വീരമ്യൂത്യുവിനിടയാക്കിയ സുന്‍ജുവാന്‍ ആക്രമണത്തിന് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതികാരം. ഫെബ്രുവരിയില്‍ ഉണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സൈന്യം വളഞ്ഞിട്ട് പിടിച്ച് ഏറ്റുമുട്ടലില്‍ വധിച്ചു.ജെയ്ഷെ മുഹമ്മദ് ഭീകരന്‍ മുഫ്തി വഖാസിനെ ആണ് സൈന്യം വധിച്ചത്.

തെക്കന്‍ കശ്മീരിലെ ഹത്തിവാര ലെതാപോറയില്‍ സൈന്യവും ജമ്മു കശ്മീര്‍ പോലീസും സംയുക്തമായി നടത്തിയ നീക്കത്തിനിടെയാണ് മുഫ്തി വഖാസിനെ വധിച്ചത്. ഏറ്റുമുട്ടലിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. കഴിഞ്ഞ ഫെബ്രുവരി 10 ന് സുന്‍ജുവാന്‍ സൈനികക്യാമ്പില്‍ നുഴഞ്ഞുകയറിയ സംഘം ആറു സൈനികര്‍ അടക്കം ഏഴു പേരെ കൊലപ്പെടുത്തി. നുഴഞ്ഞുകയറിയ 3 ഭീകരരെയും സൈന്യം വധിച്ചിരുന്നു.

സൈനിക ക്യാമ്പ് ആക്രമണത്തിന്റെ സൂത്രധാരനായ മുഫ്തി വഖാസിനെ വധിക്കാനായത് തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ നാഴികക്കല്ലാണെന്ന് സൈന്യം പ്രതികരിച്ചു. വഖാസിന്റെ മുന്‍ഗാമി നൂര്‍ മൊഹമ്മദ് താന്ത്രിയെയും കഴിഞ്ഞ ഡിസംബറില്‍ സൈന്യം കൊലപ്പെടുത്തിയിരുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.