സൈന്യം വാക്ക് പാലിച്ചു: വാനിക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത ഒരു ഭീകരനും ഇനി ജീവനോടെ ഇല്ല, യുവാക്കളെ ആകര്‍ഷിക്കാനെടുത്ത ഫോട്ടോ ഭീകര്‍ക്കിന്ന് പേടിസ്വപ്നം

സൈന്യം വാക്ക് പാലിച്ചു: വാനിക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത ഒരു ഭീകരനും ഇനി ജീവനോടെ ഇല്ല, യുവാക്കളെ ആകര്‍ഷിക്കാനെടുത്ത ഫോട്ടോ ഭീകര്‍ക്കിന്ന് പേടിസ്വപ്നം. ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ  സൈന്യം   ഹിസ്ബുള്‍ കമാന്‍ഡര്‍ സദ്ദാം പാഡര്‍ ഉള്‍പ്പടെ  ഫോട്ടോയ്ക്ക് പോസ് ചെയ്ത് രാജ്യത്തെ വെല്ലുവിളിച്ച ഭീകരരെ മഴുവനും സൈന്യം  ഇന്ന് നടന്ന ഏറ്റുമുട്ടലില്‍ ഉന്മൂലനം ചെയ്തു. ആദില്‍ ഖന്‍ഡെ, നിസാര്‍ പണ്ഡിറ്റ് , അഫാല്‍ഹ് ഭട്ട് , സബ്‌സര്‍ ഭട്ട് , ബുര്‍ഹാന്‍ വാനി , അനീസ് , ഇഷ്ഫാഖ് ദര്‍ , വസീം മല്ല , വസീം ഷാ എന്നിവരെയാണ് സൈന്യം വധിച്ചത് .

ഇന്ത്യന്‍ സൈന്യത്തെയും സുരക്ഷ എജന്‍സികളേയും വെല്ലുവിളിച്ചു കൊണ്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ആ ഫേസ്ബുക്ക് പോസ്റ്റ് . ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറായ ബുര്‍ഹാന്‍ വാനിക്കൊപ്പം പോസ് ചെയ്യുന്ന പത്ത് ഭീകരരുടെ ചിത്രമായിരുന്നു സുരക്ഷ ഏജന്‍സികളുടെ ക്ഷമ പരീക്ഷിച്ചത്. ആകെ മൂന്ന് ചിത്രങ്ങളായിരുന്നു ഭീകരര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്. പന്ത്രണ്ട് ദിവസം കഴിഞ്ഞ് ഈ ചിത്രങ്ങള്‍ ഡിലീറ്റാകുകയും ചെയ്തു . എന്നാല്‍ ഇതിനോടകം നിരവധി പേര്‍ ഈ ചിത്രങ്ങള്‍ ലൈക്ക് ചെയ്തു . കൂടുതലും പാകിസ്ഥാനില്‍ നിന്നായിരുന്നു.. കശ്മീരില്‍ സൈന്യത്തെ വെല്ലുവിളിച്ച് ആയുധവുമായി നില്‍ക്കുന്ന ചിത്രം പരസ്യമായി പോസ്റ്റ് ചെയ്തതിനെ അഭിനന്ദിച്ച് നിരവധി പാകിസ്ഥാനികളും രംഗത്തെത്തി. 

എന്നാല്‍ ഇന്ത്യന്‍ സൈന്യം ഫേസ്ബുക്ക് പോസ്റ്റ് കൃത്യമായി തന്നെ നിരീക്ഷിച്ചു. 11 പേരുടേയും വിശദവിവരങ്ങള്‍ കശ്മീര്‍ പോലീസിന്റെ സഹായത്തോടെ കണ്ടെത്തി. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകര സംഘടനയിലേക്ക് കശ്മീരി യുവാക്കളെ ആകര്‍ഷിക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള പോസ്റ്റ് തങ്ങള്‍ക്കെതിരെയുള്ള വെല്ലുവിളിയായി തന്നെ ഏറ്റെടുത്ത സൈന്യം ഇവരെ പ്രത്യേകമായി ലക്ഷ്യം വച്ചു തുടങ്ങി . 2017 ജൂണില്‍ സബ്‌സര്‍ ഭട്ടിന്റെ കൊലയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്ത 11 ല്‍ 9 പേരും സൈന്യത്തിന്റെ തോക്കിനിരയായി . ഒരാള്‍ കീഴടങ്ങിയപ്പോള്‍ ജീവനോടെയുള്ളത് സദ്ദാം പാഡര്‍ മാത്രമായിരുന്നു. ഇപ്പോള്‍ സദ്ദാം പാഡര്‍ കൂടി കൊല്ലപ്പെട്ടതോടെ ഫോട്ടോക്ക് പോസ് ചെയ്ത എല്ലാവരും ഇല്ലാതായി. ഷോപ്പിയാനില്‍ ഇന്ന് നടന്ന ഏറ്റുമുട്ടലിലാണ് സൈന്യം സദ്ദാം ഉള്‍പ്പടെ അഞ്ച് പേരെ കൊലപ്പെടുത്തിയത്. കീഴടങ്ങാനുള്ള നിര്‍ദ്ദേശം അവഗണിച്ചതോടെ ഭീകരരെ ഏറ്റമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നു.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.