കിഷന്‍ഗംഗ അണക്കെട്ട് ഇന്ത്യയുടെ വാദം അംഗീകരിച്ച് അടങ്ങിയിരിയ്ക്കാന്‍ പാക്കിസ്ഥാനോട് ലോകബാങ്ക്


കിഷന്‍ഗംഗ അണക്കെട്ടിനെ സംബന്ധിച്ച് ഒരു നിഷ്പക്ഷ വിദഗ്ധനെ വച്ച് പരിശോധന നടത്താന്‍ ലോകബാങ്ക് പാക്കിസഥാനെ അറിയിച്ചു. ഇക്കാര്യത്തില്‍ ഇന്ത്യ ഉന്നയിക്കുന്ന വാദം അംഗീകരിയ്ക്കാനും
അന്താരാഷ്ട്രക്കോടതിയെ സമീപിയ്ക്കുന്നതില്‍ നിന്ന് പിന്‍വാങ്ങാനും ലോകബാങ്ക് പാക്കിസഥാനോട് ആവശ്യപ്പെട്ടു. കശ്മീരിലെ ബന്ദിപ്പോരയില്‍ ് മെയ് 19 ്‌നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കിഷന്‍ഗംഗ പദ്ധതി ഉദ്ഘാടനം ചെയ്തത്. 330 മെഗാവാട്ടിന്റെ ജലവൈദ്യുതപദ്ധതിയും ഡാമിനൊപ്പം തുടക്കമിട്ടിട്ടുണ്ട്.

1960ലെ സിന്ധൂ നദി ജലക്കരാര്‍ മറികടന്നാണ് കാശ്മീരിലെ കിഷന്‍ ഗംഗ ഡാം നിര്‍മ്മിച്ചതെന്നാണ് പാക്കിസ്ഥാന്റെ വാദം. ഡാമിന്റെ രൂപകല്‍പ്പന പാക്കിസ്ഥാനിലേയ്ക്കുള്ള ജലഒഴുക്ക് തടസ്സപ്പെടുത്തുന്നെന്നാണ് പുതിയ പരാതി. ഇന്ത്യ ആ വാദം എതിര്‍ക്കുകയും ഒരു നിഷ്പക്ഷ വിദഗ്ധനെ വച്ച് ഡാമിന്റെ രൂപകല്‍പ്പന വേണമെങ്കില്‍ പരിശോധിപ്പിയ്ക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അതംഗീകരിയ്ക്കാതെ വിദഗ്ധരെ ഇടപെടീയ്ക്കുന്നത് കേസുകള്‍ നടത്താന്‍ തടസ്സമാകുമെന്ന് കരുതിയാണ് നേരിട്ട് ലോകബാങ്കിനെ സമീപിയ്ക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചത്. ലോകബാങ്കില്‍ ഈ പരാതി ഉന്നയിക്കാന്‍ അറ്റോര്‍ണി ജനറല്‍ അസ്തര്‍ യൂസഫ് അലിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പാകിസ്ഥാന്‍ വാഷിംഗ്ടണിലേക്ക് അയച്ചത്.

2007ലാണ് കിഷന്‍ഗംഗ ജലവൈദ്യുതപദ്ധതിയും ജലസേചനപദ്ധതിയും തുടക്കമിട്ടത്. ഝലം നദിയെ വഴിതിരിച്ചുവിട്ടാണ് വൈദ്യുതി നിര്‍മ്മിയ്ക്കുക. കശ്്മീര്‍ താഴ് വരയിലെ കൃഷിയ്ക്ക് പദ്ധതി ഏറെ അനുകൂലമാണ്. പാക്കിസ്ഥാന്‍ ഈ പദ്ധതിയ്‌ക്കെതിരേ ഹേഗിലെ അന്താരാഷ്ട്രക്കോടതിയില്‍ പോയെങ്കിലും ഇന്ത്യയ്ക്ക് അനുകൂലമായാണ് വിധിയുണ്ടായത്. അതേ സമയം അന്താരാഷ്ട്ര കോടതിയിലെ കേസു കാരണം പദ്ധതി മൂന്നുവര്‍ഷം വൈകിയ്‌ക്കേണ്ടി വന്നു. പദ്ധതി പ്രദേശത്തേയ്ക്ക് കനത്ത വെടിവയ്പ്പും ഷെല്ലിങ്ങും നടത്തി പദ്ധതിയ്ക്ക് തടയിടാന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചു.

ഉറി ആക്രമണത്തിനു ശേഷം പാക്കിസ്ഥാനുമായി ഒരു നീക്കുപോക്കും ആവശ്യമില്ല എന്ന് നിശ്ചയിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക താല്‍പ്പര്യമെടുത്ത് ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കിയ പദ്ധതി കഴിഞ്ഞ മേയ് 19നു അദ്ദേഹം ഉദ്ഘാടനം ചെയ്തു. പദ്ധതി ഉത്ഘാടനം കഴിഞ്ഞെങ്കിലും ലോകബാങ്കിനെ സമീപിയ്ക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിയ്ക്കുകയായിരുന്നു.

അന്താരാഷ്ട്രക്കോടതിയില്‍ പോയി സമയം കളയില്ല എന്ന് ഉറപ്പാണെങ്കില്‍ ഇന്ത്യ അംഗീകരിച്ചപോലെ നിഷ്പക്ഷ വിദഗ്ധനെ വച്ച് രൂപകല്‍പ്പന പരിശോധിയ്ക്കാന്‍ ലോകബാങ്ക് തയ്യാറാണ് എന്ന മറുപടിയാണ് പാക്കിസ്ഥാനു ലഭിച്ചത്. ഇതോടെ കാശ്മീര്‍ താഴ്വരയില്‍ വൈദ്യുതിയും വികസനവുമുണ്ടാകരുതെന്ന പാക്കിസ്ഥാന്റെ വലിയൊരു തന്ത്രത്തിനാണ് കുടുക്ക് വീണിരിയ്ക്കുന്നത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.