ഇന്ത്യന്‍ ദേശീയവാദികളെ ഭീകരരാക്കി, വെട്ടിലായത് പ്രിയങ്ക

Priyanka Chopra arrives at Variety’s Power of Women Luncheon at the Beverly Wilshire hotel on Friday, Oct. 13, 2017, in Beverly Hills, Calif. (Photo by Jordan Strauss/Invision/AP)

ഡല്‍ഹി: ബോളിവുഡ് നടി പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രമായെത്തുന്ന ക്വാണ്ടിക്കോ ടെലിവിഷന്‍ സീരീസിനെതിരെ പ്രതിഷേധം ഉയരുന്നു. ജൂണ്‍ ഒന്നിനു സംപ്രേക്ഷണം ചെയ്ത എപ്പിസോഡില്‍ ഇന്ത്യക്കാരെ ഭീകരരായി ചിത്രീകരിച്ചതാണ് നടിയ്‌ക്കെതിരെയും പ്രോഗ്രാമിനെതിരെയും വിമര്‍ശനം ഉയരാന്‍ ഇടയാക്കിയത്. പാക്കിസ്ഥാനുമേല്‍ കുറ്റമാരോപിക്കുന്നതിനായി മാന്‍ഹട്ടണില്‍ ഇന്ത്യന്‍ ‘ദേശീയവാദികള്‍’ ബോംബ് വയ്ക്കുന്നതായാണ് എപ്പിസോഡില്‍ ചിത്രീകരിച്ചു സംപ്രേക്ഷണം ചെയ്തത്.

പ്രിയങ്കയും എപ്പിസോഡില്‍ വേഷമിട്ടിരുന്നു. ഇതേതുടര്‍ന്ന് സീരീസില്‍ അഭിനയിക്കാന്‍ സമ്മതിച്ചതിന്റെ പേരില്‍ നടിക്കെതിരേ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശമുയര്‍ന്നു. സീരീസിലെ ചിത്രീകരണം യാഥാര്‍ഥ്യത്തിനു നിരക്കുന്നതല്ലെന്നും വിമര്‍ശകര്‍ വാദിക്കുന്നു. ക്വാണ്ടിക്കോ മൂന്നാം സീസണാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്നത്. സീരീസില്‍ ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥയായാണ് പ്രിയങ്ക വേഷമിടുന്നത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.