ഗോത്രമേഖലയിലെ ബിജെപി മുന്നേറ്റത്തില്‍ ചൊടിച്ച് മമത: മൂന്ന് പേരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി

കൊല്‍ക്കത്ത:തദ്ദേശ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ മണ്ഡലത്തില്‍ മോശം പ്രകടനം കാഴ്ച വച്ചതിന്റെ പേരില്‍ മുന്ന് പേരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കി. അവര്‍ക്ക് അടുത്ത വര്‍ഷത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു പാര്‍ട്ടിയെ സജ്ജമാക്കാനുള്ള ചുമതല നല്‍കി.

പിന്നാക്ക സമുദായ വികസന മന്ത്രി ചുരാമണി മഹാതോ, ഗോത്രവര്‍ഗ വികസന മന്ത്രി ജയിംസ് കുജുര്‍, വകുപ്പില്ലാമന്ത്രി അബാനി ജൊവാര്‍ദര്‍ എന്നിവരാണു പുറത്താക്കപ്പെട്ടത്. പഞ്ചായത്തു തിരഞ്ഞെടുപ്പില്‍ ഇവരുടെ മണ്ഡലങ്ങളില്‍ പാര്‍ട്ടിക്കു ക്ഷീണമുണ്ടായതാണു കാരണമെന്ന് അറിയുന്നു. ഗോത്ര വര്‍ഗ്ഗമേഖലകളില്‍ ബിജെപി വലിയ മുന്നേറ്റമുണ്ടാക്കിയതാണ് മമതയെ ചൊടിപ്പിച്ചത്. ഒരു കാലത്ത് നക്‌സല്‍ ബാധിത മേഖലയായിരുന്ന പുരുലിയയിലും മറ്റും ബിജെപി വലിയ കുതിച്ച് ചാട്ടമാണ് നടത്തിയത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.