പ്രൗഡി വീണ്ടെടുത്ത് കേദാര്‍നാഥ്: അഭൂതപൂര്‍വ്വമായ ഭക്തജനതിരക്ക്: ഒരു മാസത്തിനിടെ റെക്കോഡ് തീര്‍ത്ഥാടകരെത്തി

ഡറാഡൂണ്‍: കേദാര്‍നാഥ് ക്ഷേത്രത്തില്‍ ഇത്തവണ വന്‍ ഭക്തജനതിരക്ക്. കഴിഞ്ഞ മാസം മാത്രം 5,10,102 തീര്‍ത്ഥാടകരാണ് ക്ഷേത്രത്തിലെത്തിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷമാകെ 4,71,000 പേര്‍ മാത്രമാണ് ക്ഷേത്രം സന്ദര്‍ശിച്ചത്. ഏപ്രില്‍ 29നാണ് ക്ഷേത്രം തീര്‍ത്ഥാടകര്‍ക്കായി തുറന്ന് കൊടുത്തത്. ആദ്യ ദിവസം തന്നെ 25000ത്തിലധികം പേര്‍ കേദാര്‍നാഥ് സന്ദര്‍ശിച്ച് റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. എല്ലാ തവണയും ബദരീനാഥിലാണ് കൂടുതല്‍ ആളുകള്‍ വരുന്നതെങ്കിലും ഇത്തവണ സ്ഥിതി വ്യത്യസ്തമായിരുന്നു.

2013ലെ ദുരിതത്തിന് ശേഷം പുതുക്കി പണിത കേദാനാഥ് ക്ഷേത്രവും ഹെലിക്കോപ്റ്റര്‍ സര്‍വ്വീസും കാണാന്‍ ധാരാളം തീര്‍ത്ഥാടകര്‍ ക്ഷേത്രത്തിലേക്ക് എത്തുന്നുണ്ടെന്ന് വിനോദ സഞ്ചാര വകുപ്പ് വ്യക്തമാക്കുന്നു. വികസനങ്ങള്‍ ജനങ്ങളെ ആകര്‍ഷിച്ചിട്ടുണ്ട്. ദുരിതത്തിന് ശേഷം രണ്ട് വര്‍ഷം തീര്‍ത്തും നിശ്ചലമായ അവസ്ഥയില്‍ നിന്നാണ് കേദാര്‍നാഥ് പുരോഗതിയിലേക്ക്തിരിച്ചെത്തിയത്. കേദാര്‍നാഥിലേക്കുള്ള തീര്‍ത്ഥാടക പ്രവാഹത്തിന്റെ കണക്കുകള്‍ ഇങ്ങനെയാണ്-2014- 40,531, 2015- 1,54,435, 2016- 3,09,748, 2017- 4,71,283, 2018- 5,10,102 (ജൂണ്‍ ഒന്ന് വരെ)


തൊണ്ണൂറുകളില്‍ കേദാര്‍നാഥില്‍ ഒന്നരലക്ഷത്തോളം തീര്‍ത്ഥാടകര്‍ മാത്രമാണ് എത്തിയിരുന്നത്. 2007ല്‍ ിത് 5.57 ലക്ഷമായി.കാലാവസ്ഥ അനുകൂലമെങ്കില്‍ ഇത്തവണ ഏഴ് ലക്ഷം മുതല്‍ എട്ട് ലക്ഷം വരെ തീര്‍ത്ഥാടകരെയാണ് കേദാര്‍നാഥ് പ്രതീക്ഷിക്കുന്നത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.