”ഈദ് അവധി ദിനത്തിലായതിനാല്‍ നീതി ആയോഗ് യോഗത്തില്‍ പങ്കെടുക്കില്ല’വിവാദമുണ്ടാക്കാന്‍ മമതയുടെ നീക്കം

കൊല്‍ക്കത്ത : ഈദ് അവധിദിനത്തില്‍ 16ന് നിശ്ചയിച്ചിരിക്കുന്ന നിതി ആയോഗ് യോഗത്തില്‍ പങ്കെടുക്കില്ലെന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഈ മാസം 16നാണ് നീതി ആയോഗ് യോഗം നിശ്ചയിച്ചിരിക്കുന്നത്. ജൂണ്‍ 15നാണ് ഈദുല്‍ഫിത്തര്‍.
ദുര്‍ഗ പൂജയും ഈദും ഉള്‍പ്പെടെ ആഘോഷാവസരങ്ങളിലൊന്നും തന്റെ ജനങ്ങളെ വിട്ടുപോകാന്‍ ഒരുക്കമല്ല. ക്ഷണം തനിക്കായതിനാല്‍ പ്രതിനിധിയെ അയയ്ക്കില്ല-മമത പറയുന്നു. ഈദ് അവധി ദിനത്തില്‍ യോഗം വിളിക്കാനുള്ള തീരുമാനത്തെ വിവാദമാക്കാനാണ് മമതയുടെ നീക്കം. ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ടുള്ള മമത പ്രസ്താവനകളും നടപടികളും മുമ്പും വിവാദമായിരുന്നു. പെരുന്നാള്‍ ദിനത്തില്‍ ദുര്‍ഗ്ഗാപൂജ ആഘോഷം ഒഴിവാക്കണമെന്ന മമതയുടെ നിര്‍ദ്ദേശം കോടതി തള്ളിയിരുന്നു. സര്‍ക്കാരിനെതിരെ അന്ന് രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്.

അഭിപ്രായങ്ങള്‍

Comments are closed, but trackbacks and pingbacks are open.