’50 ദിവസം വേണ്ട പ്രയാസങ്ങള്‍ ഉടന്‍ അവസാനിക്കും’, നോട്ട് പിന്‍വലിക്കല്‍ മൂലം ജനങ്ങള്‍ക്കുള്ള പ്രയാസങ്ങള്‍ തീരുന്നു, ബാങ്കിംഗ് സംവിധാനം സാധാരണഗതിയിലേക്ക്

 

bank-line-delhi-afp_650x400_81479060402
നോട്ട് അസാധുവാക്കല്‍ ഉണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ വളരെ പെട്ടെന്ന് തന്നെ രാജ്യം അതിജീവിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. ജനങ്ങള്‍ രാജ്യത്തിനായി കുറച്ച് നാള്‍ ബുദ്ധിമുട്ട് സഹിക്കണമെന്നും അന്‍പത് ദിവസത്തിനകം( ഡിസംബര്‍ 30നകം) എല്ലാ പ്രശ്‌നങ്ങളും തീരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ട ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ എല്ലാ ബുദ്ധിമുട്ടുകളും തീരുമെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍.

എടിഎമ്മുകളിലും ബാങ്കുകളിലും ആവശ്യത്തിന് കറന്‍സികള്‍ ഇല്ലാത്തത് നോട്ട് ക്ഷാമത്തിന് ഇടയാക്കിയിരുന്നു. ഇത് ഏതാണ്ട് പരിഹരിക്കപ്പെട്ടു കഴിഞ്ഞുവെന്ന് റിസര്‍വ്വ് ബാങ്ക് വൃത്തങ്ങള്‍ പറയുന്നു. എല്ലാ ബാങ്കുകളിലും ആവശ്യത്തിന് നോട്ട് എത്തിക്കാനുള്ള ശ്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. എടിഎമ്മുകളില്‍ എണ്‍പത് ശതമാനവും സജീവമായി കഴിഞ്ഞു.
അഞ്ഞൂറ് രൂപ നോട്ടുകള്‍ വ്യാപകമായി ലഭ്യമായി തുടങ്ങി. ആയിരം രൂപ നോട്ടുകള്‍ കൂടി കൂടുതലായി എത്തിയതോടെ കാര്യങ്ങള്‍ പഴയ നിലയിലേക്ക് അടുക്കുകയാണ്. നൂറ് രൂപ നോട്ടുകള്‍ കൂടുതലായി ബാങ്കുകള്‍ വഴി ജനങ്ങളിലെത്തിയിട്ടുണ്ട്.പുതിയ 20, 50 രൂപ നോട്ടുകള്‍ കൂടി അടുത്ത ദിവസങ്ങളില്‍ പുറത്തിറക്കും. പഴയ നോട്ടുകള്‍ പിന്‍വലിക്കാതെ തന്നെയാണ് അന്‍പത്, ഇരുപത് രൂപ നോട്ടുകള്‍ പുറത്തിറക്കുന്നതെന്ന് റിസര്‍വ്വ് ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
രണ്ടായിരം രൂപ നോട്ടുകള്‍ക്ക് പകരം അഞ്ഞൂറ് ആയിരം നോട്ടുകള്‍ എടിഎം വഴി വിതരണത്തിനെത്തിയതോടെ ചില്ലറ ക്ഷാമം സംബന്ധിച്ച പ്രശ്‌നങ്ങള്‍ തീര്‍ന്ന് തുടങ്ങി. കൂടുതല്‍ പണം ബാങ്കില്‍ നിന്ന് പിന്‍വലിക്കാവുന്ന തരത്തില്‍ റിസര്‍വ്വ് ബാങ്കിന്റെ നിര്‍ദ്ദേശം ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷ.
അസാധുവാക്കിയ നോട്ടുകള്‍ ബാങ്കില്‍ മാറ്റിയെടുക്കാനുള്ള തിരക്ക് അവസാനിച്ചു. ഈ പ്രക്രിയ അവസാനഘട്ടത്തിലാണ് എന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. നാല് ലക്ഷം കോടിയോളം രൂപ ബാങ്കില്‍ തിരിച്ചെത്താനുള്ള സാധ്യതയില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍. ഏതാണ്ട് ഇതിനടുത്ത തുക ഇനിയും ബാങ്കുകളില്‍ എത്തിയിട്ടില്ല.
റിസര്‍വ്വ് ബാങ്കിന്റെ റിപ്പോ നിരക്കുകള്‍ നാളെ പ്രഖ്യാപിക്കും. വായ്പ് പലിശ പോലുള്ള കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് ഗുണകരമാകുന്ന നടപടികള്‍ ഈ പ്രഖ്യാപനത്തില്‍ തന്നെ ഉണ്ടാകുമോ എന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്.

അഭിപ്രായങ്ങള്‍

You might also like More from author