അണ്ണാ ഡിഎംകെയെ കൂടെ നിര്‍ത്തി തമിഴകത്തിന്റെ പിന്തുണ നേടാന്‍ ബിജെപി-പത്ത് കാര്യങ്ങള്‍

അണ്ണാ ഡിഎംകെയെ കൂടെ നിര്‍ത്തി തമിഴകത്തിന്റെ പിന്തുണ നേടാന്‍ ബിജെപി-പത്ത് കാര്യങ്ങള്‍

aidmk

 

1-ജയലളിത വിട വാങ്ങിയതോടെ തമിഴ് രാഷ്ട്രീയത്തില്‍ സംഭവിക്കുന്ന രാഷ്ട്രീയ മാറ്റങ്ങളില്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും നിര്‍ണായക പങ്കുവഹിക്കും

2-എഐഎഡിഎംകെയെ പിളര്‍ത്തി ബിജെപിയെ വളര്‍ത്തുകയല്ല, അണ്ണാ ഡിഎംകെയെ കൂടെ നിര്‍ത്തി രാഷ്ട്രീയ നേട്ടം കൊയ്യുകയാരും ബിജെപി ചെയ്യുക

3-ഒ പനീര്‍ശെല്‍വത്തിനോട് ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്യാനുള്ള ഉപദേശം നല്‍കിയ രാഷ്ട്രീയ ബുദ്ധി കേന്ദ്ര സര്‍ക്കാരിന്റേതായിരുന്നു. നരേന്ദ്രമോദി ഇക്കാര്യം വെങ്കയ്യ നായിഡു വഴി തിങ്കളാഴ്ച വൈകിട്ട് തന്നെ എഐഎഡിഎംകെയെ അറിയിച്ചുവെന്നാണ് സൂചന

modi-sasikala

4-തമിഴ്‌നാട് ഭരണം പോയസ് ഗാര്‍ഡനിലിരുന്ന ശശികല നടരാജന്‍ നിയന്ത്രിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ശശികലയുമായും പനീര്‍ശെല്‍വവുമായും അടുത്ത ബന്ധം പുലര്‍ത്തി, ഇരുവരെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകുന്ന ചാലക ശക്തിയാകാന്‍ ബിജെപിയ്ക്ക് കഴിയും

5-എന്‍ഡിഎയുടെ ഘടകക്ഷിയാവുക അല്ലെങ്കില്‍ ബിജെപി അനുകൂല നിലപാടെടുക്കുക എന്ന സമീപനമാണ് എഐഎഡിഎംകെയ്ക്ക് ഏറ്റവും സ്വീകാര്യമായ നയം. ബിജെപിയ്ക്ക് തമിഴ്‌നാട്ടില്‍ ശക്തമായ നേതൃത്വം ഇല്ലാത്തതിനാല്‍ അത്തരമൊരു സഖ്യം തിരിച്ചടിയാകില്ലെന്നായിരിക്കും എഐഎഡിഎംകെ കരുതുക.

6-പാര്‍ട്ടിയെ പിളര്‍ത്തുക തുടങ്ങിയ ഡിഎംകെ കുതന്ത്രങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ബിജെപി സഖ്യം വഴി കഴിയുമെന്ന് എഡിഎംകെ കരുതാനാണ് സാധ്യത

7-കേന്ദ്രസര്‍ക്കാരില്‍ പങ്കാളിത്തം ഉള്‍പ്പടെയുള്ള വാഗ്ദാനങ്ങള്‍ ബിജെപി മുന്നോട്ട് വച്ചേക്കും. എന്‍ഡിഎ സഖ്യം പാര്‍ട്ടിയ്ക്ക് ഗുണകരമാവുമെന്ന് അവസാന കാലഘട്ടങ്ങളില്‍ ജയലളിത തന്നെ നേതാക്കളോട് പറഞ്ഞതായ വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്.

modi-paneer

8-ജയലളിതയ്ക്ക് ഭാരതരത്‌ന പുരസ്‌ക്കാരം, ദേശീയ തലത്തില്‍ അംഗീകാരം എന്നി ആവശ്യങ്ങളും അണ്ണാ ഡിഎംകെ എന്‍ഡിഎയ്ക്ക് മുന്നില്‍ വെച്ചേക്കും

9-അണ്ണാ ഡിഎംകെയെ കൂടെ നിര്‍ത്തണമെന്ന നരേന്ദ്രമോദിയുടെ നാളുകളായുള്ള താല്‍പര്യം താമസിയാതെ യാഥാര്‍ത്ഥ്യമാകുമെന്നാണ് വിലയിരുത്തലുകള്‍

10-അണ്ണാ ഡിഎംകെ എന്‍ഡിഎയില്‍ അംഗമാകുന്നതോടെ ദക്ഷിണേന്ത്യയില്‍ എന്‍ഡിഎയുടെ മുന്നേറ്റം ദ്രുതഗതിയിലാകുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.

pm-tribute-jayalalithaa_650x400_71481014589

അഭിപ്രായങ്ങള്‍

You might also like More from author